റിയാദ്: ഭക്ഷ്യവസ്തുക്കള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകള്‍, പാക്കിംഗ്, മറ്റു ഭക്ഷ്യഉല്‍പന്നങ്ങള്‍ എന്നിവ ട്രാക്ക് ചെയ്യാനുള്ള സംവിധാനം റെസ്റ്റോറന്റുകള്‍ക്ക് നിര്‍ബന്ധമാക്കാന്‍ നഗരഗ്രാമ മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു.
ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇനം, സ്രോതസ്സ്, അളവ് തുടങ്ങിയ ഈ സംവിധാനം വഴി അറിയാനാകും. വല്ല വ്യത്യാസങ്ങളുമുണ്ടെങ്കില്‍ അവ തിരിച്ചയക്കാനും തിരിച്ചുവിളിക്കാനും സൗകര്യപ്പെടുന്ന വിധത്തിലാകും ഈ സംവിധാനം ഉപയോഗപ്പെടുത്തുക. ഭക്ഷ്യവസ്തുക്കള്‍ സ്ഥാപനത്തിലേക്ക് എത്തിയയുടനെ വിതരണക്കാരന്റെ പേരും വിവരങ്ങളും സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
ഇന്‍വോയ്‌സ് വിവരങ്ങള്‍ ഇതിന് ഉപയോഗിക്കാവുന്നതാണ്. കഴിഞ്ഞാഴ്ച റിയാദിലെ ഒരു റെസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് 75 പേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടാവുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.