റിയാദ്- റിയാദില്‍ ഹംബര്‍ഗിനി റെസ്‌റ്റോറന്റില്‍ നിന്ന് 75 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിലെ പ്രധാന വില്ലന്‍ മയോണൈസ്. ബോണ്‍ ടും ബ്രാന്‍ഡിലുള്ള മയോണൈസ് ഉപയോഗിച്ചതാണ് വിഷബാധക്ക് കാരണമായതെന്നും ഈ മയോണൈസില്‍ ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം അറിയിച്ചു.
ആറ് വിദേശികള്‍ക്കും 69 സ്വദേശികള്‍ക്കുമാണ് വിഷബാധയേറ്റിരുന്നത്. ഇവരില്‍ ഒരാള്‍ മരിച്ചു. 43 പേര്‍ ഇതിനകം ആശുപത്രി വിട്ടു. 20 പേര്‍ ഇപ്പോഴും ഐസിയുവിലാണ്. ഏപ്രില്‍ 26നാണ് വിഷബാധയുണ്ടായത്.
ബോണ്‍ ടും ബ്രാന്‍ഡിലുള്ള മയോണൈസ് വിപണിയില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. അവ ഇനി സൗദി മാര്‍ക്കറ്റുകളില്‍ വില്‍ക്കാന്‍ പാടില്ല. ഇതിന്റെ ഫാക്ടറിയുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫാക്ടറിയിലെ മുഴുവന്‍ ഉല്‍പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഉപഭോക്താക്കളോടും വാങ്ങിയ മയോണൈസ് നശിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രാലയം അറിയിച്ചു. ഹംബര്‍ഗിനിയുടെ റിയാദിലെയും അല്‍ഖര്‍ജിലെയും റെസ്റ്റോറന്റുകളും അടച്ചിട്ടുണ്ട്.