Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 21
    Breaking:
    • വി.എസിന്റെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധി; മൂന്നു ദിവസം ദുഃഖാചരണം
    • വി.എസ്സിന് അനുശോചനമറിയിച്ച് കേരളം; പൊതുദർശനം നാളെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ, സംസ്‌കാരം മറ്റെന്നാൾ
    • വിവാദങ്ങളുടെ തോഴനായ വി.എസ്; വെറുപ്പിന്റെ കമ്പോളത്തില്‍ പടര്‍ന്ന ‘ലവ് ജിഹാദും മലപ്പുറവും’
    • മധ്യഗാസയിലെ ഒഴിപ്പിക്കൽ ഉത്തരവ് മാനുഷിക പ്രവർത്തനങ്ങൾക്ക് മാരകമായ പ്രഹരമെന്ന് യു.എൻ.
    • വിഎസ്: പ്രാണനില്‍ പടര്‍ന്ന ഇരുട്ടില്‍ ആശ്വാസത്തിന്റെ കരസ്പര്‍ശമായിരുന്ന പ്രിയസഖാവെന്ന് കെകെ രമ എംഎല്‍എ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    പ്രവാസി തൊഴിലാളികളുടെ നൈപുണ്യം ഉറപ്പാക്കാൻ സൗദി, പ്രൊഫഷണൽ വെരിഫിക്കേഷൻ ആദ്യഘട്ടം പൂർത്തിയായി

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്09/07/2024 Latest Saudi Arabia 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – വിദേശ തൊഴിലാളികളുടെ തൊഴില്‍ പരിജ്ഞാനവും നൈപുണ്യങ്ങളും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രൊഫഷനല്‍ അക്രഡിറ്റേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായ പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ സേവനത്തിന്റെ ആദ്യ ഘട്ടം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പൂര്‍ത്തിയാക്കി. വിദേശ മന്ത്രാലയത്തിന്റെ സഹകരണത്തോടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള ഏകീകൃത ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോം വഴി 128 രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ആദ്യ ഘട്ടത്തില്‍ പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ സേവനം നിര്‍ബന്ധമാക്കി.

    സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് വിശ്വാസയോഗ്യമായ വിദ്യാഭ്യാസ യോഗ്യതകളും സൗദി തൊഴില്‍ വിപണി ആവശ്യപ്പെടുന്ന പരിയസമ്പത്തും നൈപുണ്യങ്ങളും സ്വായത്തമാണെന്ന് തൊഴിലാളികള്‍ സൗദിയില്‍ പ്രവേശിക്കുന്നതിനു മുമ്പായി ഉറപ്പുവരുത്താന്‍ ലക്ഷ്യമിടുന്ന മന്ത്രിസഭാ തീരുമാന പ്രകാരമാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ സേവനം നടപ്പാക്കുന്നതെന്ന് നേരത്തെ ദ മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഉയര്‍ന്ന വൈദഗ്ധ്യം ആവശ്യമായ തൊഴിലുകളിലാണ് പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ തൊഴിലാളികളുടെ വിദ്യാഭ്യാസ നിലവാരവും അക്കാദമിക് യോഗ്യതയുടെ അനുയോജ്യതയും പരിശോധിക്കുകയും ചെയ്യുന്നു. ലളിതവും വേഗത്തിലുള്ളതുമായ നടപടിക്രമങ്ങള്‍ക്കനുസൃതമായി ഒരു ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ സേവനം പൂര്‍ണമായും യാന്ത്രികമാക്കിയിട്ടുണ്ട്.


    പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ശേഷിക്കുന്ന ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാനും പദ്ധതി ലോകത്തെ 160 രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ബാധകമാക്കാനും മുഴുവന്‍ തൊഴിലുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്താനും ശ്രമങ്ങള്‍ തുടരുകയാണ്. മതിയായ യോഗ്യതയില്ലാത്ത തൊഴിലാളികള്‍ സൗദിയിലേക്ക് പ്രവഹിക്കുന്നത് തടയാനും സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ തൊഴിലാളികളുടെ യോഗ്യതകളും നൈപുണ്യങ്ങളും ഉയര്‍ത്താനും പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ സേവനം സഹായിക്കും. പ്രാദേശിക തൊഴില്‍ വിപണി ക്രമീകരിക്കാനും സേവനങ്ങളുടെയും തൊഴിലുകളുടെയും ഗുണനിലവാരം ഉയര്‍ത്താനും ഉല്‍പാദനക്ഷമതാ നിലവാരം വര്‍ധിപ്പിക്കാനും ഈ സേവനത്തിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുന്നു.


    പുതിയ വിസകളില്‍ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് സ്വദേശങ്ങളില്‍ വെച്ച് യോഗ്യതാ ടെസ്റ്റ് നടത്തുന്ന പദ്ധതി അടുത്തിടെ പാക്കിസ്ഥാനിലും ഇന്ത്യയിലും ബംഗ്ലാദേശിലും ശ്രീലങ്കയിലും നിലവില്‍ വന്നിരുന്നു. ആകെ 23 തൊഴില്‍ ഗ്രൂപ്പുകളില്‍ പെട്ട പ്രൊഫഷനുകളില്‍ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് സ്വദേശങ്ങളില്‍ വെച്ച് യോഗ്യതാ ടെസ്റ്റ് ബാധകമാക്കാനാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്.

    പ്രൊഫഷനല്‍ തൊഴിലാളികള്‍ക്ക് അവര്‍ നിര്‍വഹിക്കുന്ന തൊഴിലുകളില്‍ ആവശ്യമായ പരിജ്ഞാനവും നൈപുണ്യങ്ങളും ഉണ്ടെന്നും മതിയായ യോഗ്യതകളുള്ള പ്രൊഫഷനല്‍ തൊഴിലാളികളെ മാത്രമാണ് സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്നും ഉറപ്പുവരുത്താനും തൊഴില്‍ പരിജ്ഞാനവും ആവശ്യമായ നൈപുണ്യങ്ങളുമില്ലാത്തവരെ പ്രാദേശിക തൊഴില്‍ വിപണിയില്‍ നിന്ന് പുറത്താക്കാനും സൗദി തൊഴില്‍ വിപണിയില്‍ ഗുണനിലവാരവും കാര്യക്ഷമതയും ഉയര്‍ത്താനും തൊഴിലാളികളുടെ ശേഷികള്‍ പരിപോഷിപ്പിക്കാനും പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഉന്നമിടുന്നു.


    പ്രോഗ്രാമിന്റെ ഭാഗമായി തങ്ങളുടെ സ്‌പെഷ്യലൈസേഷന്‍ മേഖലയില്‍ വിദേശ തൊഴിലാളികള്‍ക്ക് ആവശ്യമായ നൈപുണ്യങ്ങള്‍ സ്വായത്തമാണെന്ന് ഉറപ്പുവരുത്താന്‍ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളാണ് നടത്തുന്നത്. സൗദിയിലുള്ള തൊഴിലാളികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാനും വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനും യോഗ്യതാ പരീക്ഷ പാസാകല്‍ നിര്‍ബന്ധമാണ്. യോഗ്യതാ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കാലാവധി അഞ്ചു വര്‍ഷമാണ്.


    സൗദിയില്‍ വിദേശ തൊഴിലാളികളുടെ തൊഴില്‍ പരിജ്ഞാനവും നൈപുണ്യങ്ങളും ഉറപ്പുവരുത്തുന്ന യോഗ്യതാ ടെസ്റ്റ് പ്രോഗ്രാമിന്റെ നാലാം ഘട്ടം കഴിഞ്ഞ വര്‍ഷം നിലവില്‍വന്നിരുന്നു. ആറു മുതല്‍ 49 വരെ ജീവനക്കാരുള്ള എ വിഭാഗം ചെറുകിട സ്ഥാപനങ്ങള്‍ക്കാണ് നാലാം ഘട്ടത്തില്‍ പ്രൊഫഷനല്‍ ടെസ്റ്റ് പ്രോഗ്രാം നിര്‍ബന്ധമാക്കിയത്. മൂവായിരവും അതില്‍ കൂടുതലും ജീവനക്കാരുള്ള വന്‍കിട കമ്പനികളിലെ തൊഴിലാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നിര്‍ബന്ധമാക്കിയത്. 500 മുതല്‍ 2,999 വരെ ജീവനക്കാരുള്ള സ്വകാര്യ കമ്പനികള്‍ക്ക് രണ്ടാം ഘട്ടത്തിലും 50 മുതല്‍ 499 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങള്‍ക്ക് മൂന്നാം ഘട്ടത്തിലും പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം നിര്‍ബന്ധമാക്കി.

    സൗദിയില്‍ എട്ടു സ്‌പെഷ്യാലിറ്റികള്‍ക്കു കീഴില്‍ വരുന്ന 205 തൊഴിലുകള്‍ ഇതിനകം പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി മാറിയിട്ടുണ്ട്. സൗദിയില്‍ 23 തൊഴില്‍ ഗ്രൂപ്പുകളില്‍ പെടുന്ന 1,099 തൊഴിലുകള്‍ നിര്‍വഹിക്കുന്നവര്‍ക്ക് തൊഴില്‍ യോഗ്യതാ ടെസ്റ്റ് നിര്‍ബന്ധമാക്കാനാണ് തീരുമാനം.
    പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആദ്യം പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. ഇതിനു ശേഷം തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കുള്ള അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. അംഗീകൃത പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ സെന്ററിലെ പരീക്ഷാ മോണിട്ടര്‍മാര്‍ പരീക്ഷക്കു മുമ്പായി അപേക്ഷകന്റെ വിവരങ്ങള്‍ ഒത്തുനോക്കും. ഇതിനു ശേഷം മൂല്യനിര്‍ണയഘട്ടം വിജയകരമായി മറികടക്കുന്നവര്‍ക്ക് പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയാണ് ചെയ്യുക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    labor ministry professional verification
    Latest News
    വി.എസിന്റെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധി; മൂന്നു ദിവസം ദുഃഖാചരണം
    21/07/2025
    വി.എസ്സിന് അനുശോചനമറിയിച്ച് കേരളം; പൊതുദർശനം നാളെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ, സംസ്‌കാരം മറ്റെന്നാൾ
    21/07/2025
    വിവാദങ്ങളുടെ തോഴനായ വി.എസ്; വെറുപ്പിന്റെ കമ്പോളത്തില്‍ പടര്‍ന്ന ‘ലവ് ജിഹാദും മലപ്പുറവും’
    21/07/2025
    മധ്യഗാസയിലെ ഒഴിപ്പിക്കൽ ഉത്തരവ് മാനുഷിക പ്രവർത്തനങ്ങൾക്ക് മാരകമായ പ്രഹരമെന്ന് യു.എൻ.
    21/07/2025
    വിഎസ്: പ്രാണനില്‍ പടര്‍ന്ന ഇരുട്ടില്‍ ആശ്വാസത്തിന്റെ കരസ്പര്‍ശമായിരുന്ന പ്രിയസഖാവെന്ന് കെകെ രമ എംഎല്‍എ
    21/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version