റിയാദ്- ഈദുല്‍ ഫിത്വര്‍ ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ ഇന്ന് രാത്രി ഒമ്പത് മണിക്ക് വെടിക്കെട്ട് നടക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. റിയാദില്‍ ബുളവാഡ് വേള്‍ഡ്, ജിദ്ദയില്‍ ജിദ്ദ പ്രൊമെനേഡ്, ദമാമില്‍ കടല്‍തീരം, അബഹയില്‍ ഹില്‍പാര്‍ക്ക്, തായിഫില്‍ റദ്ഫ് പാര്‍ക്ക്, ഹായില്‍ അല്‍സലാം പാര്‍ക്ക്, ജിസാനില്‍ വടക്കന്‍ കോര്‍ണിഷ്, തബൂക്കില്‍ തബൂക്ക് പാര്‍ക്ക്, അല്‍ബാഹയില്‍ പ്രിന്‍സ് ഹസാം പാര്‍ക്ക്, അറാറില്‍ പബ്ലിക് പാര്‍ക്ക്, സകാകയില്‍ കിംഗ് അബ്ദുല്ല കള്‍ച്ചറല്‍ സെന്റര്‍, ബുറൈദയില്‍ കിംഗ് അബ്ദുല്ല പാര്‍ക്ക്, മദീനയില്‍ കിംഗ് ഫഹദ് പാര്‍ക്ക്, നജ്‌റാനില്‍ പ്രിന്‍സ് ഹദ്‌ലൂല്‍ സിറ്റിക്ക് സമീപം എന്നിവിടങ്ങളിലാണ് വെടിക്കെട്ട് നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group