കൊച്ചി: കടുത്ത പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളും കാരണം നടൻ മോഹൻലാലിന് അഞ്ചുദിവസം നിർബന്ധിത വിശ്രമം നിർദേശിച്ച് ആരോഗ്യ വിദഗ്ധർ. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സ തേടിയ ലാൽ ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണെന്നും ആരോഗ്യം വീണ്ടെടുക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

താരത്തെ പരിശോധിച്ച ഡോ. ഗിരീഷ് കുമാറിന്റെ മെഡിക്കൽ റിപോർട്ടും ആശുപത്രി അധികൃതർ പുറത്തിവിട്ടു. പനിക്ക് പുറമേ പേശി വേദനയും അണുബാധയുമുണ്ടെന്ന് റിപോർട്ടിൽ പറയുന്നു. അഞ്ചുദിവസം നിർബന്ധമായ മെഡിക്കൽ പരിരക്ഷയും വിശ്രമവുമാണ് ഡോക്ടർ നിർദേശിച്ചത്. തിരക്കുളള പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group