സൗദി അറേബ്യയിലെ റിയാദ് സീസണിൽനിന്നുള്ള ചിത്രം എഡിറ്റ് ചെയ്ത് വ്യാജപ്രചാരണം അരങ്ങുതകർക്കുന്നു. കഅബയുടെ മാതൃകക്കു ചുറ്റും നൃത്തം ചെയ്യുകയും പ്രതിമകൾക്ക് ചുറ്റും നടന്നുവെന്നും തരത്തിലുള്ള ആരോപണമാണ് പ്രചരിപ്പിക്കുന്നത്. ഇതിന് പുറമെ, ഇമാം അലി ബിൻ അബി താലിബിൻ്റെ വാളിൻ്റെ ആകൃതിയിലുള്ള ബെൽറ്റ് ധരിച്ച വിദേശ ഗായികയുടെ ചിത്രവും വ്യാജമായി പ്രചരിക്കുന്നുണ്ട്.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പ്രചരിപ്പിച്ച ഫോട്ടോകൾ വ്യാജമാണെന്നും അധികൃതർ വെളിപ്പെടുത്തി. വിശുദ്ധ കഅബയുടെ മാതൃകയിലുള്ള കെട്ടിടത്തിന് ചുറ്റും അമേരിക്കൻ ഗായികയും കനേഡിയൻ ഗായികയും അടക്കമുള്ളവർ ഗാനമാലപിക്കുന്നതും നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്. ഫോട്ടോഷോപ്പ് ഉപയോഗിച്ചുള്ള ഒരു വ്യാജ ചിത്രമാണ് പ്രചരിക്കുന്നത്. പ്രതിമകൾക്ക് ചുറ്റും മോഡലുകൾ നടക്കുന്നുവെന്ന് അവകാശപ്പെടുന്ന ചിത്രവും വ്യാജമായി നിർമ്മിച്ചതുമാണ്.
ഇമാം അലിയുടെ വാളിൻ്റെ ആകൃതിയിലുള്ള ബെൽറ്റ് ധരിച്ചിരിക്കുന്നതായി അവകാശപ്പെടുന്ന ഫലസ്തീനിയൻ വംശജയായ ചിലിയൻ ഗായിക ഇല്യാനയുടെ ചിത്രമാണ് മറ്റൊന്ന്. ഇത് ന്യൂയോർക്കിൽ നടന്ന ഒരു പാർട്ടിയിൽ എടുത്തതാണെന്നും അധികൃതർ വ്യക്തമാക്കി.
റിയാദ് സീസണിൻ്റെ തുടക്കം മുതൽ സൗദിയെ ലക്ഷ്യമിട്ടുള്ള അപവാദ പ്രചാരണങ്ങൾ ചില കേന്ദ്രങ്ങൾ നടത്തി വരുന്നുണ്ട്. വിഭാഗീയത ഇളക്കിവിടുക എന്ന ലക്ഷ്യത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്തതാണ് ഇവ. രാജ്യം സാക്ഷ്യം വഹിക്കുന്ന വളർച്ചയുടെയും വികാസത്തിൻ്റെയും പ്രക്രിയയെ തടസ്സപ്പെടുത്തുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.
റിയാദ് സീസണിനെ കുറിച്ചും സൗദി അറേബ്യയെ കുറിച്ചും ഉയരുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി സൗദി ആൻ്റി റൂമർ അതോറിറ്റി രംഗത്തെത്തി. റിയാദ് സീസണിലെ ഫാഷൻ ഷോയിൽ കഅബയുടെ മോഡലിൻ്റെ സാന്നിധ്യത്തെക്കുറിച്ച് പ്രചരിക്കുന്ന ചിത്രങ്ങൾ അടിസ്ഥാനരഹിതമാണെന്ന് “എക്സ്” വെബ്‌സൈറ്റിലെ (മുമ്പ് ട്വിറ്റർ) പേജിലെ പോസ്റ്റിൽ അതോറിറ്റി പറഞ്ഞു. സൗദി അറേബ്യയിൽ കഅബയുടെ മാതൃകകളൊന്നും സ്ഥാപിച്ചിട്ടില്ലെന്ന് അവർ സ്ഥിരീകരിച്ചു. പ്രചരിക്കുന്ന ചിത്രങ്ങൾ കാണിച്ചത് സീലിംഗിൽ ഘടിപ്പിച്ചിരിക്കുന്ന വലിയ കണ്ണാടിയാണെന്നും അതിൽ മോഡലുകൾ ചേർത്ത് ചിത്രം ഡിജിറ്റലായി വ്യാജമായി നിർമ്മിക്കുകയായിരുന്നുവെന്നും അതോറിറ്റി വിശദീകരിച്ചു.
റിയാദ് സീസണിൽ വാളുമായി നൃത്തം ചെയ്യുന്ന ഒരു വിദേശ ഗായികയുടെ (ജെന്നിഫർ ലോപ്പസ്) സാന്നിധ്യത്തെക്കുറിച്ചുള്ള കിംവദന്തികളും അതോറിറ്റി നിഷേധിച്ചു.