Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 18
    Breaking:
    • ആർ.എസ്.എസുമായി ഇന്നലെയും ബന്ധമില്ല, ഇന്നുമില്ല,നാളെയുമില്ല- മുഖ്യമന്ത്രി പിണറായി വിജയൻ
    • കുഞ്ഞിനെ വലിച്ചെറിഞ്ഞതോ, വീഴ്ചയില്‍ പറ്റിയതോ? പറമ്പില്‍ നിന്നു കണ്ടെത്തിയ നവജാത ശിശുവിന്റെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതം
    • ഇറാന്‍ പൗരന്മാര്‍ക്ക് ഓവര്‍‌സ്റ്റേ പിഴകള്‍ ഒഴിവാക്കി യുഎഇ
    • കരഞ്ഞുകലങ്ങിയ കണ്ണുമായി റിയാദിൽ സിയാദിന്റെ മരണാനന്തര ചടങ്ങിൽ സ്പോൺസർ, താൻ മരിക്കുന്നത് വരെ സിയാദിന്റെ ശമ്പളം കുടുംബത്തിന് അയക്കും
    • ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച ഗുളികയില്‍ ലോഹക്കഷ്ണം; അന്യേഷണത്തിന് നിര്‍ദേശിച്ച് മെഡിക്കല്‍ ഓഫീസര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ഈരാറ്റുപേട്ടയിൽ വീണ്ടും കള്ളനോട്ട് സംഘം പിടിയിൽ

    എസ് സനിൽBy എസ് സനിൽ03/07/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോട്ടയം – രണ്ടു ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുമായി മൂന്ന് യുവാക്കൾ പോലീസിന്റെ പിടിയിലായി. ഈരാറ്റുപേട്ട കാരയക്കാട് ഭാഗത്ത് നിന്നും ( സഫാനഗർ ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം) അൽഷാം സി.എ (30), ഈരാറ്റുപേട്ട നടക്കൽ മുണ്ടയ്ക്കൽപറമ്പ് ഭാഗത്ത് വെട്ടിക്കാട്ട് വീട്ടിൽ അൻവർഷാ ഷാജി (26), ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് കിഴക്കാവിൽ വീട്ടിൽ ഫിറോസ് കെ.എസ് (25) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

    ഈ മാസം ഒന്നാം തീയതി ഈരാറ്റുപേട്ട അരുവിത്തുറയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിന്റെ അസിസ്റ്റന്റ് മാനേജർ ബാങ്കിന്റെ സിഡിഎമ്മിൽ നിന്നും കള്ളനോട്ടുകൾ കിട്ടിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഫിറോസ് ആണ് സിഡിഎമ്മിൽ കള്ളനോട്ട് ഇട്ടതെന്ന് കണ്ടെത്തുകയും തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ഇയാൾ 28,500 രൂപയുടെ നോട്ടുകെട്ടുകൾക്കൊപ്പം 500 രൂപയുടെ 9 കള്ളനോട്ടുകൾ ചേർത്ത് സിഡിഎമ്മിൽ ഇട്ടതായും പോലീസിനോട് പറഞ്ഞു. തന്റെ സുഹൃത്തായ ഈരാറ്റുപേട്ട സ്വദേശി അൻവർഷാ ഷാജിയാണ് കമ്മീഷൻ തരാമെന്ന് പറഞ്ഞ് 500 ന്റെ 9 കള്ളനോട്ടുകൾ തനിക്ക് തന്നതെന്ന് പറയുകയും, തുടർന്ന് അന്വേഷണസംഘം ഉടൻതന്നെ അൻവർഷായെയും പിടികൂടുകയായിരുന്നു.

    ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും അൽഷാം എന്നയാളാണ് തനിക്ക് കമ്മീഷൻ വ്യവസ്ഥയിൽ അഞ്ഞൂറ് രൂപയുടെ 12 കള്ളനോട്ട് തന്നതെന്നും പോലീസിനോട് പറയുകയും തുടർന്ന് അന്വേഷണസംഘം നടത്തിയ തെരച്ചിലിൽ അൻഷാമിനെ പിടികൂടുകയും തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും 2,24,000 ( രണ്ടു ലക്ഷത്തി ഇരുപത്തി നാലായിരം രൂപ ) രൂപയുടെ അഞ്ഞൂറിന്റെ കള്ളനോട്ടുകൾ കണ്ടെത്തുകയും ചെയ്തു.

    പാലാ ഡി.വൈ.എസ്.പി സദൻ,ഈരാറ്റുപേട്ട സ്റ്റേഷൻ എസ്. എച്ച്.ഓ സുബ്രഹ്മണ്യൻ പി.എസ്, എസ്.ഐ ജിബിൻ തോമസ്, എ.എസ്.ഐ മാരായ രമ, ജിനു കെ.ആർ, സി.പി.ഓ മാരായ രമേഷ്, ജോബി ജോസഫ്, പ്രദീപ് എം. ഗോപാൽ, രഞ്ജിത്ത്, അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ മൂവരേയും റിമാൻഡ് ചെയ്തു.

    ഈ കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും, ഇവർക്ക് കള്ളനോട്ട് നൽകിയവരെ പിടികൂടുന്നതിന് വേണ്ടി തിരച്ചിൽ ശക്തമാക്കിയതായും എസ്.പി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ആർ.എസ്.എസുമായി ഇന്നലെയും ബന്ധമില്ല, ഇന്നുമില്ല,നാളെയുമില്ല- മുഖ്യമന്ത്രി പിണറായി വിജയൻ
    18/06/2025
    കുഞ്ഞിനെ വലിച്ചെറിഞ്ഞതോ, വീഴ്ചയില്‍ പറ്റിയതോ? പറമ്പില്‍ നിന്നു കണ്ടെത്തിയ നവജാത ശിശുവിന്റെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതം
    18/06/2025
    ഇറാന്‍ പൗരന്മാര്‍ക്ക് ഓവര്‍‌സ്റ്റേ പിഴകള്‍ ഒഴിവാക്കി യുഎഇ
    18/06/2025
    കരഞ്ഞുകലങ്ങിയ കണ്ണുമായി റിയാദിൽ സിയാദിന്റെ മരണാനന്തര ചടങ്ങിൽ സ്പോൺസർ, താൻ മരിക്കുന്നത് വരെ സിയാദിന്റെ ശമ്പളം കുടുംബത്തിന് അയക്കും
    18/06/2025
    ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച ഗുളികയില്‍ ലോഹക്കഷ്ണം; അന്യേഷണത്തിന് നിര്‍ദേശിച്ച് മെഡിക്കല്‍ ഓഫീസര്‍
    18/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version