ന്യൂഡൽഹി: ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച യു.പി മീറ്ററ് സ്വദേശിയായ 13-കാരൻ അറസ്റ്റിൽ. ജൂൺ നാലിന് വൈകുന്നേരമാണ് ഡൽഹിയിൽനിന്ന് ടൊറന്റോയിലേക്ക് പോകുന്ന എയർ കാനഡ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്.
തുടർന്ന് വിമാനത്തിൽനിന്ന് 301 യാത്രക്കാരെയും 16 ജീവനക്കാരെയും പുറത്തിറക്കി പരിശോധിക്കുകയായിരുന്നു. 12 മണിക്കൂറാണ് വിമാനം വൈകിയത്.
തമാശയ്ക്കാണ് ഇ മെയിൽ അയച്ചതെന്നും അധികൃതർക്ക് തന്നെ കണ്ടുപിടിക്കാൻ പറ്റുമോയെന്ന് പരിശോധിക്കുകയായിരുന്നെന്നുവെന്നുമാണ് പിടിയിലായ 13-കാരൻ പ്രതികരിച്ചത്. സന്ദേശം അയച്ച ഫോൺ കസ്റ്റഡിലെടുത്തതായും പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group