അബുദാബി: മുപ്പതു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി കുഴഞ്ഞു വീണ് മരിച്ചു. തിരുവനന്തപുരം പെരുമാതുറ മാടന്‍വിള സ്വദേശി കൊച്ചുതിട്ട വീട്ടില്‍ ശംസുദ്ദീന്‍ (59) ആണ് മരിച്ചത്. നാട്ടിലേക്ക് കൊണ്ടുപോവാനുള്ള സാധനങ്ങള്‍ വാങ്ങുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ 30 വര്‍ഷമായി അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പ്രവാസം അവസാനിപ്പിച്ച് ഇന്ന് (തിങ്കൾ) രാത്രി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.
ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും. ഭാര്യ: നദീറ. മക്കള്‍: അര്ഫാന്, ഫര്‍സാന.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group