Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • കേരളത്തിൽ വീണ്ടും നിപ; മൂന്നു ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം
    • ആശുപത്രികളില്‍ മികച്ച ചികിത്സയില്ല; പ്രതിഷേധത്തിനിടയില്‍ വിദഗ്ദ ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക്
    • മലപ്പുറത്തെ രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; ജാഗ്രതയില്ലെങ്കില്‍ മക്കള്‍ കുടുങ്ങും, ഒപ്പം നിങ്ങളും…ഓപ്പറേഷന്‍ ലാസ്റ്റ് ബെല്ലില്‍ പിടിച്ചെടുത്തത് 200 വാഹനങ്ങള്‍
    • ബിന്ദുവിന്റെ കുടുംബത്തെ കയ്യൊഴിയാന്‍ സമ്മതിക്കില്ല; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍
    • 39 വർഷത്തിന് ശേഷം മുഹമ്മദലി; ‘ഞാനാണ് കൊലചെയ്തത്’ പതിനാലാം വയസ്സിൽ ചെയ്ത് പോയത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    സുധാകരനെ കുറ്റവിമുക്തനാക്കിയിട്ടില്ല, പ്രതികരിച്ചത് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ- ഇ.പി. ജയരാജൻ

    പി വി ശ്രീജിത്By പി വി ശ്രീജിത്22/05/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇ.പി ജയരാജൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ – തന്നെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ കെ സുധാകരനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചുവെന്ന പ്രചാരണം ശരിയല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.
    ഇത് സംബന്ധിച്ച് ദൃശ്യമാധ്യമങ്ങളിൽ വന്ന വാർത്ത തീർത്തും തെറ്റാണ്. മാധ്യമ വാർത്ത വിശ്വസിച്ച് പ്രതികരിച്ചതും ഇതിൻ്റെ അടിസ്ഥാനത്തിലാണെന്നും ജയരാജൻ പറഞ്ഞു.

    മാധ്യമ വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്ന് വിധിപ്പകർപ്പ് വ്യക്തമാക്കുന്നു. നടപടിക്രമങ്ങളുടെ സാങ്കേതികത്വവും നിയമസാധുതയും മാത്രം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സുധാകരൻ്റെ അപ്പീൽ അനുവദിച്ചത്. ഒരു കേസിൽ രണ്ട് എഫ്.ഐ.ആർ പാടില്ലെന്നത് മാത്രമാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ വിഷയം. അതായത് ആന്ധ്രയിലെ ചിരാല റെയിൽവെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് നിലവിൽ ഉള്ളതിനാൽ കേരള പോലീസ് രജിസ്റ്റർ ചെയ്ത കേസിന് സാധുതയില്ലെന്ന് മാത്രം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആന്ധ്ര പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരം സുധാകരൻ കേസിൽ പ്രതിയാണ്. അന്ന് 6 മാസത്തേക്ക് ആന്ധ്ര വിട്ടു പോകരുതെന്ന് പോലും കോടതി ഉത്തരവിട്ടിരുന്നതാണ്. എന്നാൽ അന്നത്തെ കേന്ദ്ര ഭരണവും സംസ്ഥാന ഭരണവും ഉപയോഗിച്ച് ഈ എഫ്.ഐ.ആറുമായി ബന്ധപ്പെട്ട കേസ് രണ്ടാക്കി മാറ്റി. അതിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരെ കോടതി ശിക്ഷിക്കുകയും ചെയ്തു. എന്നാൽ സുധാകരൻ പ്രതിസ്ഥാനത്തുള്ള ഗൂഢാലോചനാക്കേസിലുള്ള തുടർ നടപടികൾ സ്തംഭിച്ചു.

    അപ്പോഴാണ് നീതി തേടി ഗൂഢാലോചന നടന്ന സ്ഥലങ്ങളിലൊന്നായ തിരുവനന്തപുരത്തെ സെഷൻസ് കോടതിയെ സമീപിച്ചത്. കോടതി നിർദ്ദേശ പ്രകാരം തമ്പാനൂർ പോലീസ് അന്വേഷണം നടത്തി എഫ്.ഐ.ആർ ഇടുകയും ചെയ്തു. ആ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുധാകരൻ ഹൈക്കോടതിയിൽ ഉന്നയിച്ചത് ആന്ധ്രയിൽ ഇതേ കേസിൽ മറ്റൊരു എഫ്.ഐ.ആർ ഉണ്ടെന്ന് മാത്രമാണ്. അതാണ് കോടതി അംഗീകരിച്ചത്.

    ആ എഫ്.ഐ.ആർ പ്രകാരം തുടർനടപടികൾ ഉണ്ടായില്ലെന്നത് ഹൈക്കോടതിയും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്ന് വെച്ചാൽ ആന്ധ്രയിലെ എഫ്ഐആർ പ്രകാരം സുധാകരനെതിരായ കേസ് നിലനിൽക്കുന്നുവെന്നാണ്. അതായത് സുധാകരൻ ഇപ്പോഴും പ്രതിയാണ് എന്ന് തന്നെയാണ്. ആന്ധ്രയിലെ എഫ്ഐആറിൻ്റെ പേരിൽ ഹൈക്കോടതി ഇങ്ങനെയൊരു നിലപാട് എടുത്ത സാഹചര്യത്തിൽ നിയമ വിദഗ്ധരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും ഇ.പി. പ്രസ്താവനയിൽ വ്യക്തമാക്കി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ep jayarajan K Sudhakaran
    Latest News
    കേരളത്തിൽ വീണ്ടും നിപ; മൂന്നു ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം
    04/07/2025
    ആശുപത്രികളില്‍ മികച്ച ചികിത്സയില്ല; പ്രതിഷേധത്തിനിടയില്‍ വിദഗ്ദ ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക്
    04/07/2025
    മലപ്പുറത്തെ രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; ജാഗ്രതയില്ലെങ്കില്‍ മക്കള്‍ കുടുങ്ങും, ഒപ്പം നിങ്ങളും…ഓപ്പറേഷന്‍ ലാസ്റ്റ് ബെല്ലില്‍ പിടിച്ചെടുത്തത് 200 വാഹനങ്ങള്‍
    04/07/2025
    ബിന്ദുവിന്റെ കുടുംബത്തെ കയ്യൊഴിയാന്‍ സമ്മതിക്കില്ല; 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍
    04/07/2025
    39 വർഷത്തിന് ശേഷം മുഹമ്മദലി; ‘ഞാനാണ് കൊലചെയ്തത്’ പതിനാലാം വയസ്സിൽ ചെയ്ത് പോയത്
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version