റിയാദ്- സൗദിയിൽ ഈ വർഷത്തെ ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ) അവധി റമദാൻ 29ന് തുടങ്ങുമെന്ന് മാനവശേഷി മന്ത്രാലയം അറിയിച്ചു. റമദാൻ 29 ശനിയാഴ്ച മുതൽ നാലു ദിവസമാണ് അവധി. ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിലായിരിക്കും അവധി. അതേസമയം, വെള്ളിയാഴ്ച മുതൽ അവധി തുടങ്ങുന്നതിനാൽ ആ വെള്ളി, ശനി ദിവസങ്ങളുടെ ആനുകൂല്യം കൂടി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group