അബുദാബി: മൊബിലിറ്റി വീക്കിൽ മിഡിൽ ഈസ്റ്റിലെ ആദ്യത്തെ യാത്രക്കാരെ കയറ്റുന്ന ഡ്രോൺ ട്രെയൽ അബുദാബിയിൽ നടത്തിയതായി അധികൃതർ അറിയിച്ചു. രണ്ടു യാത്രക്കാരെ 35 കിലോമീറ്റർ വരെ വഹിക്കാൻ കഴിയുന്ന ഒരു ചെറിയ ഡ്രോൺ ഉപയോഗിച്ചായിരുന്നു പരീക്ഷണം.
250 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കാൻ ശേഷിയുള്ള അഞ്ച് സീറ്റുള്ള ഡ്രോണും350 കിലോഗ്രാം വരെ പേലോഡും പരീക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു.അഞ്ച് സീറ്റുള്ള ഡ്രോൺ 40 മിനിറ്റിനുള്ളിൽ 123 കിലോമീറ്റർ സഞ്ചരിച്ചു.ഫിൻടെക് ഗ്രൂപ്പായ മൾട്ടി ലെവൽ ഗ്രൂപ്പുമായി സഹകരിച്ച് അബുദാബി മൊബിലിറ്റിയാണ് ഡ്രോൺ പരീക്ഷണം നടത്തിയത്.
ഭാവി പദ്ധതികളിൽ യുഎഇയിൽ ഡ്രോണുകളുടെ നിർമ്മാണവും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഫിൻടെക് മൾട്ടി ലെവൽ ഗ്രൂപ്പിൻറെ ഡയറക്ടർ ബോർഡ് അംഗം മുഹമ്മദ് ഹമദ് അൽ ദഹേരി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group