റിയാദ്- സൗദി അറേബ്യയിൽ സാധാരണ മാസപ്പിറവി കാണാറുള്ള റിയാദിലെ ഹോത്താസുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ പ്രതികൂല കാലാവസ്ഥ കാരണം മാസപ്പിറവി ദൃശ്യമായില്ല. ദുൽഹജ് മാസപ്പിറവി സംബന്ധിച്ച് സുപ്രീം കോടതിയുടെ അറിയിപ്പ് ഉടൻ വരും. ഇന്ന് മാസപ്പിറവി കണ്ടില്ലെന്ന് സ്ഥിരീകരിച്ചാൽ സൗദിയിലും ഗൾഫ് രാജ്യങ്ങളിലും അറഫ ദിനം ഈ മാസം 16ന് ആയിരിക്കും. അറഫാ ദിനത്തിന്റെ പിറ്റേന്നാണ് മുസ്ലിം ലോകം ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കുന്നത്. അതായത് ജൂൺ പതിനേഴിന് ആയിരിക്കും ഈദുൽ അദ്ഹ. (ഇന്ന് മാസപ്പിറവി കണ്ടില്ലെങ്കിൽ, ഔദ്യോഗിക അറിയിപ്പിന് വേണ്ടി ദ മലയാളം ന്യൂസിനെ പിന്തുടരുക) തബൂക്കിൽ 7.29നാണ് സൂര്യാസ്തമനം. അതിന് ശേഷം മാത്രമേ ഔദ്യോഗിക അറിയിപ്പ് വരൂ.
ഇന്ന് (വ്യാഴം) മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ തുമൈറിൽ മേഘം കാരണം മാസപ്പിറവി ദൃശ്യമായില്ല. ബാക്കി സ്ഥലങ്ങളിലും പിറവി ദൃശ്യമായില്ല. ദുൽഹജ് ഒൻപതിനാണ് അറഫാ ദിനം. ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് അറഫ സംഗമം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 25 ലക്ഷത്തോളം പേരാണ് പരിശുദ്ധ ഹജ് കർമ്മത്തിൽ പങ്കെടുക്കാനായി എത്തുന്നത്.
ഇത്തവണത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ഇതുവരെ വിദേശങ്ങളില്‍ നിന്ന് 12 ലക്ഷത്തിലേറെ ഹജ് തീര്‍ഥാടകര്‍ എത്തിയതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. ഹജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ച് പതിനായിരത്തിലേറെ വളണ്ടിയര്‍മാര്‍ ഹജ് സേവന മേഖലയില്‍ പങ്കാളിത്തം വഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.