കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്ക് സി.പി.എമ്മിന്റെ രാജ്യസഭാ സീറ്റ് നൽകിയ നടപടിക്കെതിരെ ശബ്ദിച്ചതിന് സി.പി.എം പ്രാദേശിക നേതാവിനെ പാർട്ടി സസ്‌പെൻഡ് ചെയ്തു. പാലാ നഗരസഭയിലെ സി.പി.എം കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെയാണ് പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്.
പാർട്ടി വിരുദ്ധ നിലപാടുകളുടെ പേരിലാണ് നടപടിയെന്ന് സി.പി.എം വ്യക്തമാക്കി. ബിനുവിനെ പുറത്താക്കാനുള്ള പാലാ ഏരിയ കമ്മിറ്റിയുടെ തീരുമാനം സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നല്കിയതിൽ സി.പി.എം അണികൾക്കും എതിർപ്പുണ്ടെന്നും പിൻവാതിലിലൂടെ അധികാരത്തിലെത്താൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ബിനു വിമർശിച്ചിരുന്നു. ജോസ് കെ മാണി ജനങ്ങളിൽനിന്ന് ഓടി ഒളിക്കുകയാണെന്നും ജനങ്ങളെ നേരിടാൻ മടിയുള്ളതിനാലാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group