തിരുവനന്തപുരം– ഓണത്തിന് മുമ്പ് വെളിച്ചെണ്ണയുടെ വില വീണ്ടും കുറയുമെന്ന് ഭക്ഷ്യമന്ത്രി ജി. ആർ അനിൽ. ചൊവ്വാഴ്ച സപ്ലൈകോ പ്രതിനിധികളുമായി നടത്തുന്ന ചർച്ചയിലാണ് തീരുമാനം എടുക്കുക. നിലവിലെ വിലയിൽ നിന്ന് എത്രത്തോളം കുറക്കാൻ സാധിക്കുമെന്ന് ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇതിനുപിന്നാലെ പുതിയ വില പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ സപ്ലൈകോ വഴി കിട്ടുന്ന വെളിച്ചെണ്ണയുടെ സബ്‌സിഡി നിരക്ക് ലിറ്ററിന് 349 രൂപയാണ്. 429 രൂപയാണ് സബ്‌സിഡിയിതര നിരക്ക്. ഇതിൽ നിന്നും എത്രത്തോളം കുറക്കാൻ സാധിക്കുമെന്നാണ് ചർച്ച ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







