മലപ്പുറം-നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ ആര്യാടന് ഷൗക്കത്തിനു വേണ്ടി സജീവമായി രംഗത്തിറങ്ങി വോട്ടുപിടിച്ച ചാണ്ടി ഉമ്മന്‍ എം.എല്‍.എ താരമാവുന്നു. മുവ്വായിരത്തിലധികം വീടുകളില്‍ വോട്ട് തേടിയെത്തിയ ചാണ്ടി ഉമ്മന്‍ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഉമ്മന്‍ചാണ്ടി സാറിന്റെ അതേരീതിയാണ് ചാണ്ടി ഉമ്മനെന്ന് പൊതുജനങ്ങളില്‍ നിന്ന് പ്രതികരണവുമുണ്ടായി. കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ടി.സിദ്ധീഖ് എംഎല്‍എ ഉള്‍പ്പെടെ നേതാക്കളും ഇത് ചൂണ്ടിക്കാട്ടി. ചാണ്ടി ഉമ്മന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ രീതി ഉമ്മന്‍ ചാണ്ടിയുടേത് തന്നെയാണ് എന്ന് ടി സിദ്ധീഖ് സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കുകയുണ്ടായി.
കവലകളിലൂടെയെല്ലാം വോട്ട് തേടി വേഗത്തിലലയുന്ന ചാണ്ടി ഉമ്മനോടൊപ്പം പ്രവര്‍ത്തകര്‍ക്ക് പോലും ആവുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ നിലമ്പൂരിന്റെ മനസ് കവര്‍ന്നെന്നും ടി സിദ്ധീഖ് വ്യക്തമാക്കുകയുണ്ടായി. മലയോര മേഖല കേന്ദ്രീകരിച്ച് ഓരോ വീടുകൡും കയറിയിറങ്ങിയ ചാണ്ടി ഉമ്മന്‍ വീട്ടുകാരുമായി സംവദിച്ചും ആര്യാടന്റെ ഷൗക്കത്ത് ജയിക്കേണ്ടുന്ന കാര്യങ്ങള്‍ പറഞ്ഞും വോട്ട് തേടിയിരുന്നു. അത് തെരെഞ്ഞെടുപ്പ് ഫലത്തില്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്.