കൽപ്പറ്റ: വയനാട് വൈത്തിരിയിൽ സ്‌കൂൾ വിദ്യാർത്ഥികളും അധ്യാപകരും സഞ്ചരിച്ച ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 11 പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയയായിരുന്നു.
കർണാടകയിലെ കുശാൽനഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തിൽപ്പെട്ടത്. മൈസൂരു കെ പി എസ് സ്‌കൂളിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
45 വിദ്യാർത്ഥികളും ഒമ്പത് അധ്യാപകരും ഒരു കുക്കുമാണ് ബസിലുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group