Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ
    • റിയാദ് ഒഐസിസി റിയാദ് ഇഫ്താര്‍ സംഗമം 27ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
    • കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് വീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം
    • പഴകിയ ഈന്തപ്പഴം പുതിയ സ്റ്റിക്കർ പതിച്ച് വിൽക്കാൻ ശ്രമം; കാൺപൂരിൽ 10,000 കിലോ പിടിച്ചെടുത്തു​
    • റിയാദ് കെ.എം.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ചികിത്സയിലായിരുന്ന കുന്ദംകുളം മുന്‍ എംഎല്‍എ ബാബു പാലിശ്ശേരി അന്തരിച്ചു

    പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/10/2025 Latest Kerala Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബാബു എം പാലിശ്ശേരി
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃശ്ശൂര്‍– ചികിത്സയില്‍ കഴിയുകയായിരുന്ന സിപിഐ എം നേതാവും മുന്‍ കുന്ദംകുളം എംഎല്‍എ യുമായ ബാബു എം പാലിശ്ശേരി (67) അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

    കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനാല്‍ തിങ്കളാഴ്ചയാണ് കുന്ദംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരവെ ഇന്ന് ഉച്ചക്കാണ് അന്ത്യം. കടവല്ലൂര്‍, കൊരട്ടിക്കര മുള്ളത്ത് പാലിശ്ശേരി വീട്ടില്‍ പി രാമന്‍ നായരുടേയും എം അമ്മിണിയുടേയും മകനാണ്. ഭാര്യ: ഇന്ദിര (അടാട്ട്, ഫാമേഴ്‌സ് ബാങ്ക് ബ്രാഞ്ച് മാനേജര്‍), മക്കള്‍: അശ്വതി (യുകെ), നിഖില്‍ (എഞ്ചിനീയര്‍), മരുമകന്‍: ശ്രീജിത്ത് (ഒമാന്‍). സഹോദരങ്ങള്‍: മാധവനുണ്ണി, എം ബാലാജി (സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം), നാരായണിക്കുട്ടി, രാജലക്ഷ്മി.
    2006, 2011 കാലഘട്ടങ്ങളില്‍ കുന്ദംകുളം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1989 ല്‍ കടവല്ലൂര്‍ പഞ്ചായത്തംഗമായി. നാടക സിനിമ അഭിനേതാവ് കൂടിയായിരുന്നു. സാംസ്‌കാരിക രംഗത്തും സജീവമായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    സിപിഐഎം കുന്ദംകും ഏരിയാ സെക്രട്ടറിയായ ബാബു 2005-ല്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ അംഗമായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, സിഐടിയു തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, കേരളാ കരാട്ടേ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് തുടങ്ങിയ വിവിധ പദവികള്‍ വഹിച്ചു. കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി സ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍കോളെജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളെജ് എന്നിവിടങ്ങൡലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    babu m palissery died ex MLA uder treatment
    Latest News
    പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ
    23/02/2026
    റിയാദ് ഒഐസിസി റിയാദ് ഇഫ്താര്‍ സംഗമം 27ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
    23/02/2026
    കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് വീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം
    23/02/2026
    പഴകിയ ഈന്തപ്പഴം പുതിയ സ്റ്റിക്കർ പതിച്ച് വിൽക്കാൻ ശ്രമം; കാൺപൂരിൽ 10,000 കിലോ പിടിച്ചെടുത്തു​
    23/02/2026
    റിയാദ് കെ.എം.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം നടത്തി
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version