Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 16
    Breaking:
    • തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
    • മുൻ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിന്റെ ഭാര്യ ലൈല കബീർ അന്തരിച്ചു, ഓർമ്മയിലെന്നും മഞ്ചേരിയിലെ മധുവിധുക്കാലം
    • മസിലുകൾ ദുർബലമാവുന്നോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
    • മുസ്ലിം ലീഗ് തിരിച്ചുനടക്കുന്നത് ചരിത്രത്തിലേക്ക്, ദേശീയ സമിതിയിൽ വനിതകൾക്ക് ഇടം നൽകിയത് ആഘോഷമാകുമ്പോൾ
    • ശമ്പളം 10,000 റിയാൽ വരെ; സൗദിയിൽ തൊഴിലവസരങ്ങളുമായി പെപ്‌സികോ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ദമാമിൽ ദീര്‍ഘകാലം പ്രവാസിയായിരുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ്‌ അലി ഇനി ഓർമ്മ, വിടവാങ്ങുന്നത് പ്രവാസികളുടെ കരുത്ത്

    ഹബീബ് ഏലംകുളംBy ഹബീബ് ഏലംകുളം07/05/2024 Latest Gulf Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അഷ്റഫ് അലി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം: ദീര്‍ഘകാലം സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ദാമാമിലും അല്‍ ഹസ്സയിലും പ്രവാസിയായിരുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ്‌ അലി വള്ളക്കടവ് (63) ഡല്‍ഹിയില്‍ അന്തരിച്ചു. പ്രവാസം അവസാനിപ്പിച്ചതിന് ശേഷം കഴിഞ്ഞ പത്തു വര്‍ഷമായി കേരളത്തിലും പുറത്തും വിവിധ മേഖലയില്‍ ബിസിനസ്‌ നടത്തിവരികയായിരുന്നു. പ്രളയ കാലത്തും കൊവിഡ് മഹാമാരിയുടെ വേളയിലും അശരണരായ നിരവധി പേർക്ക് സാന്ത്വനമേകിയും ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഇദ്ദേഹം നാട്ടിലെ വിവിധ സാമൂഹ്യ വിഷയങ്ങളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ബിസിനസ്സ്‌ സംബന്ധിച്ച് ദൽഹിയിൽ എത്തിയ അദ്ദേഹത്തെ ഇന്നലെ വൈകിട്ടുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ദല്‍ഹി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. രാത്രിയോടെ മരണം സംഭവിച്ചു.

    സൗദി പ്രവാസ ലോകത്തിന്റെ സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ രംഗം ഇത്രത്തോളം സ്വതന്ത്രമല്ലാത്ത കാലത്ത് (തൊണ്ണൂറുകളുടെ അവസാനം) ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് ഗൾഫ് മലയാളി ഫെഡറേഷൻ എന്ന കൂട്ടായ്മ അഷ്റഫ് അലി രൂപീകരിച്ചത്. ഇത് പിന്നീട് ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനമായി മാറി. പ്രയാസമനുഭവിക്കുന്ന സാധാരണ പ്രവാസികളുടെ വിഷയങ്ങളില്‍ നേരിട്ടെത്തി ഇടപെടുകയും പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയും ചെയ്തതിലൂടെ സാധാരണക്കാര്‍ക്കിടയില്‍ അഷ്‌റഫ്‌ അലി ജനകീയനായി മാറുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പോലീസ് സ്റ്റേഷനുകൾ, ലേബര്‍ ഓഫീസ്, ഗവര്‍ണറേറ്റ് എന്നിവിടങ്ങളിലെല്ലാം കയറിയിറങ്ങിയ അദ്ദേഹം പാവപ്പെട്ട പ്രവാസികളുടെ വിഷയങ്ങളില്‍ നിരന്തരമായി കലഹിച്ചു. അക്കാലത്തെ ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത്‌ നിന്നുണ്ടായിരുന്ന നിസ്സംഗതയെ നിരന്തരം ചോദ്യം ചെയ്യുകയും കേരള സര്‍ക്കാരിലും കേന്ദ്ര സര്‍ക്കാരിലും ബന്ധപ്പെട്ടു കൊണ്ട് നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും സമയം കണ്ടെത്തിയിരുന്നു. ദമാം ഇന്ത്യന്‍ സ്കൂള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജനകീയ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനും അഷ്‌റഫ്‌ അലി നേതൃത്വ പരമായ പങ്കു വഹിച്ചു.

    എയര്‍ ഇന്ത്യയെ പ്രവാസ ലോകത്ത് ബഹിഷ്ക്കാരിക്കാന്‍ ആദ്യമായി ആഹ്വാനം ചെയ്തത് പോലും ഇദ്ദേഹമായിരുന്നു.

    കേരളത്തിലെ വിവിധ രാഷ്ട്രീയ സംഘടനകള്‍ അവരുടെ പോഷക വിഭാഗത്തിന് പ്രവാസ ലോകത്ത് ഇടം നല്‍കി രൂപീകരിച്ചപ്പോഴും ഇവര്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അഷ്‌റഫ്‌ അലിയുടെ ഇടപെടല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇടതുപക്ഷക്കാരനിലെ ഇടതുപക്ഷം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ആരെയും ഭയപ്പെടാതെ ഏറ്റെടുത്ത കാര്യങ്ങള്‍ ചുറുചുറുക്കോടെ നടപ്പിലാക്കുകയും അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു.

    ഇന്ന് രാവിലെ പ്രമുഖ സാഹിത്യകാരനും കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ പി. ശിവപ്രസാദ്‌ അദ്ദേഹത്തിന്റെ ഫേസ് ബുക്കില്‍ കുറിച്ച അഷ്‌റഫ്‌ അലിയുടെ വിയോഗം ഏറെ ഞെട്ടലോടെയാണ് പ്രവാസ ലോകം ശ്രവിച്ചത്. അതിവിസ്തൃതമായ സൗഹൃദത്തിന്റെ ഉടമയായിരുന്ന അഷ്റഫ് അലിയുടെ വിയോഗവാർത്തയെ കുറിച്ച് അറിയാന്‍ നിരവധി സുഹൃത്തുക്കളാണ് ദ മലയാളം ന്യൂസുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്. ബന്ധുക്കൾ ദൽഹിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി. നാളെ രാവിലെ വള്ളക്കടവ് ജുമാ മസ്ജിദിൽ ഖബറടക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
    15/05/2025
    മുൻ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിന്റെ ഭാര്യ ലൈല കബീർ അന്തരിച്ചു, ഓർമ്മയിലെന്നും മഞ്ചേരിയിലെ മധുവിധുക്കാലം
    15/05/2025
    മസിലുകൾ ദുർബലമാവുന്നോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
    15/05/2025
    മുസ്ലിം ലീഗ് തിരിച്ചുനടക്കുന്നത് ചരിത്രത്തിലേക്ക്, ദേശീയ സമിതിയിൽ വനിതകൾക്ക് ഇടം നൽകിയത് ആഘോഷമാകുമ്പോൾ
    15/05/2025
    ശമ്പളം 10,000 റിയാൽ വരെ; സൗദിയിൽ തൊഴിലവസരങ്ങളുമായി പെപ്‌സികോ
    15/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version