പാരിസ്: ലോകത്തിലെ ഏറ്റവും സുന്ദരിയായ അത്ലറ്റ് എന്ന പേരിന് അര്‍ഹ ജര്‍മ്മനിയുടെ അലീക്ക ഷമിത്താണ്. ജര്‍മ്മന്‍ അത്ലറ്റായ അലീക്ക 4-400 മീറ്റര്‍ റിലേയിലെ ജര്‍മ്മന്‍ ടീമിലെ സ്ഥിര സാന്നിധ്യമാണ്. ഇത്തവണ അലീക്ക അടങ്ങുന്ന ടീമിന് ഒളിംപിക്സ് ഫൈനലിലേക്ക് എത്താന്‍ സാധിച്ചില്ല. യോഗ്യത റൗണ്ടില്‍ ഏഴാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.
ഒളിംപിക്സില്‍ മെഡല്‍ നേടിയില്ലെങ്കിലും ഫൈനലില്‍ കളിച്ചില്ലെങ്കിലും പങ്കെടുക്കാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ് ഈ 25കാരി. 2017 ഓസ്ട്രേലിയന്‍ മാസികയായ ബസ്റ്റഡ് കവറേജാണ് അലീക്കാ ഷമിത്തിന് ഏറ്റവും സുന്ദരിയായ അത്ലറ്റ് എന്ന് നാമകരണം ചെയ്തത്. താരത്തിന് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുണ്ട്. അലീക്കയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ നിലവില്‍ അഞ്ച് ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്.
അതിനിടെ ഒളിംപിക്സിന് മുമ്പ് ജര്‍മ്മന്‍ ഓട്ടക്കാരി ലൂണാ ബുള്‍മാഹിന് പകരം അലീക്കാ ഷമ്ഡിത്തിനെ ഉള്‍പ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. അലീക്കയേക്കാള്‍ വേഗതയുള്ള താരമാണ് ലൂണാ. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ ലൂണയെ ഒഴിവാക്കുകയായിരുന്നു. ഇതിനെതിരേ താരം രംഗത്ത് വന്നിരുന്നു. ടോക്കിയോ ഒളിംപിക്സിലും അലീക്കയുടെ ടീം പങ്കെടുത്തിരുന്നു. എന്നാല്‍ അന്നും യോഗ്യതാ റൗണ്ടില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് താരം പുറത്താവുകയായിരുന്നു.