കോഴിക്കോട്– ചില നിക്ഷിപ്ത താല്പര്യക്കാര്‍ അവരുടെ ആഗ്രഹങ്ങള്‍ക്കും മനോഗതിക്കുമനുസരിച്ച് കെട്ടിച്ചമക്കുന്ന വ്യാജ പ്രചാരവേലകളാണ് നിയമസഭാ തെരെഞ്ഞെടുപ്പ് സംബന്ധിച്ച് മുസ്ലിം ലീഗിനെക്കുറിച്ച് വരുന്നതെന്നും ഇതിന്റെ പിറകില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും താല്‍പര്യമുണ്ടോയെന്നറിയില്ലെന്നും മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ പിഎംഎ സലാം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍ ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ തുടങ്ങാനും സംഘടനാരംഗം ശക്തമാക്കാനും മുന്നണി ബന്ധം ദൃഢമാക്കാനുമുള്ള കാര്യങ്ങളാണ് പാര്‍ട്ടി ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളുമായി ശാഖാ തലങ്ങളില്‍ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയാണ്. അവരുടെ ആത്മവീര്യം തകര്‍ക്കാനുള്ള കുത്സിത ശ്രമവും സംഘടനാ ശത്രുക്കള്‍ നടത്തുന്ന പ്രചാര വേലയുമായി മാത്രമെ ഇത്തരം വാര്‍ത്തകളെ കാണാന്‍ കഴിയൂ. പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ ഇത്തരം പ്രചാരവേലകളില്‍ വഞ്ചിതരാവരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങിനെ: ” നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുസ്ലിം ലീഗിനെ കുറിച്ച് ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും വരുന്ന വാര്‍ത്തകള്‍ തികച്ചും വ്യാജമാണ്. സീറ്റുകളെ സംബന്ധിച്ചോ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ കുറിച്ചോ ടേം നിബന്ധനകളെ കുറിച്ചോ പാര്‍ട്ടി ഇത് വരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. തീരുമാനവും എടുത്തിട്ടില്ല. എല്ലാ കാര്യങ്ങളും അതിന്റെതായ സമയങ്ങളില്‍ സമയബന്ധിതമായി തീരുമാനിക്കാന്‍ മുസ്ലിം ലീഗിന് സാധിക്കും. ഇപ്പോള്‍ ഇത്തരം ചര്‍ച്ചകളിലേക്ക് പാര്‍ട്ടി കടന്നിട്ടില്ല. എന്നാല്‍ ഇത് സംബന്ധിച്ച് പലതരം വാര്‍ത്തകള്‍ വിവിധ കോണുകളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം ചില നിക്ഷിപ്ത താല്പര്യക്കാര്‍ അവരുടെ ആഗ്രഹങ്ങള്‍ക്കും മനോഗതിക്കുമനുസരിച്ച് കെട്ടിച്ചമക്കുന്നതാണ്. വ്യാജ പ്രചാരവേലകളുമാണ്. ഇതിന്റെ പിറകില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും താല്‍പര്യമുണ്ടോയെന്നറിയില്ല.
തെരഞ്ഞെടുപ്പ് സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍ ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ തുടങ്ങാനും സംഘടനാരംഗം ശക്തമാക്കാനും മുന്നണി ബന്ധം ദൃഢമാക്കാനുമുള്ള കാര്യങ്ങളാണ് പാര്‍ട്ടി ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളുമായി ശാഖാ തലങ്ങളില്‍ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയാണ്. അവരുടെ ആത്മവീര്യം തകര്‍ക്കാനുള്ള കുത്സിത ശ്രമവും സംഘടനാ ശത്രുക്കള്‍ നടത്തുന്ന പ്രചാര വേലയുമായി മാത്രമെ ഇത്തരം വാര്‍ത്തകളെ കാണാന്‍ കഴിയൂ. പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ ഇത്തരം പ്രചാരവേലകളില്‍ വഞ്ചിതരാവരുത്. പാര്‍ട്ടി തെരഞ്ഞെടുപ്പ് സംബന്ധിയായ എല്ലാ തീരുമാനങ്ങളും കഴിഞ്ഞ കാലങ്ങളിലെന്നപ്പോലെ പാര്‍ട്ടിയുടെ ഉന്നത നേതൃത്വവും പാര്‍ലമെന്ററി ബോര്‍ഡുമൊക്കെ കൂടി തീരുമാനിക്കുന്നതായിരിക്കും. യഥാസമയം അത്തരം കാര്യങ്ങള്‍ പാര്‍ട്ടി തന്നെ ഔദ്യോഗികമായി പ്രവര്‍ത്തകരെ അറിയിക്കും. മറ്റു മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുത്. പ്രചരിപ്പിക്കരുത്.”