Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • അമേരിക്കൻ ആക്രമണത്തിന് മുമ്പ് യുറേനിയം മാറ്റിയതായി ഇറാൻ
    • ജാനകി വെട്ടി കേന്ദ്രം; സീതാദേവിയുടെ പേരായതിനാൽ പ്രദർശനാനുമതി നിഷേധിച്ചത്
    • ഇറാന് ആണവായധങ്ങൾ കൊടുക്കാൻ രാജ്യങ്ങളുണ്ട്: റഷ്യ
    • 1600 കോടി ലോഗിൻ വിവരങ്ങൾ ചോർന്നു: സുരക്ഷ ശക്തമാക്കാൻ ആഹ്വാനം നിര്‍ദേശങ്ങളുമായി യുഎഇ സൈബർ വിദഗ്ധർ
    • നിലമ്പൂരിൽ മതവികാരം നല്ല പോലെ ഉണ്ടായിട്ടുണ്ട്, ബിജെപിയിലെ ഹിന്ദുക്കൾ പോലും ഇടതുപക്ഷത്തിനേ വോട്ട് ചെയ്യൂ- വെള്ളാപ്പള്ളി നടേശൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Latest

    ഇന്ത്യൻ സർവ്വകലാശാലകളിൽ ഇനി വർഷത്തിൽ രണ്ടുതവണ പ്രവേശനം

    ReporterBy Reporter11/06/2024 Latest India Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • ജൂലൈ-ആഗസ്ത്, ജനുവരി-ഫെബ്രുവരി എന്നി മാസങ്ങളിലാകും പ്രവേശനമെന്ന് യു.ജി.സി അധ്യക്ഷൻ ജഗദീഷ് കുമാർ

    ന്യൂഡൽഹി: രാജ്യത്തെ സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2024-2025 അധ്യയന വർഷം മുതൽ വർഷത്തിൽ രണ്ടുതവണ പ്രവേശനത്തിന് അനുമതി നൽകിയതായി (യു.ജി.സി) യൂനിവേഴ്‌സിറ്റ് ഗ്രാൻറ്‌സ് കമ്മിഷൻ അറിയിച്ചു. ജൂലൈ-ആഗസ്ത്, ജനുവരി-ഫെബ്രുവരി എന്നിങ്ങനെയാകും പ്രവേശന സമയം.
    വിദേശ സർവകലാശാലകളുടെ പ്രവേശന നടപടികളുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് മാറ്റങ്ങൾ കൊണ്ടുവന്നതെന്നും ഇതിനാവശ്യമായ തുടർ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ബോർഡ് പരീക്ഷാ ഫലം വൈകൽ, ആരോഗ്യവും വ്യക്തിപരവുമായ പ്രശ്‌നങ്ങൾ എന്നിവ മൂലം ജൂലൈ-ആഗസ്ത് സമയത്ത് പ്രവേശനം നേടാൻ സാധിക്കാത്തവർക്ക് പുതിയ രീതി ഏറെ ഉപകാരപ്പെടും. നിലവിൽ പ്രവേശനം നഷ്ടപ്പെട്ടാൽ ഒരുവർഷം കാത്തിരിക്കണം. ഇത് ഉന്നത വിദ്യാഭ്യാസത്തിൽനിന്ന് പലരെയും പിന്നോട്ടടിപ്പിക്കും. പുതിയ രീതി നടപ്പാക്കുന്നതോടെ വൻ മാറ്റമാണുണ്ടാവുകയെന്നും യു.ജി.സി അധ്യക്ഷൻ ജഗദീഷ് കുമാർ പറഞ്ഞു.
    ദ്വൈവാർഷിക പ്രവേശനം നടക്കുന്നതിനാൽ വലിയ കമ്പനികൾക്ക് വർഷത്തിൽ രണ്ടുതവണ കാമ്പസ് റിക്രൂട്ട്‌മെന്റുകൾക്കും സാധിക്കും. ഇത് വിദ്യാർത്ഥികൾക്കും വലിയ തൊഴിൽ അവസരമാണ് തുറക്കുക. ലോകമെമ്പാടുമുള്ള സർവകലാശാലകൾ ദ്വൈവാർഷിക പ്രവേശന സംവിധാനമാണ് പിന്തുടരുന്നത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ രീതി സ്വീകരിക്കുന്നതോടെ അവർക്ക് അന്താരാഷ്ട്ര സഹകരണങ്ങളും വിദ്യാർത്ഥി കൈമാറ്റ പദ്ധതികളും വിപുലീകരിക്കാനുമാവും. തൽഫലമായി ഇന്ത്യയുടെ ആഗോള മത്സരശേഷി മെച്ചപ്പെടും. കൂടാതെ ആഗോള വിദ്യാഭാസ നിലവാരത്തിലേക്ക് ഉയരുമെന്നും അവകാശപ്പെട്ടു. എല്ലാ സർവകലാശാലകളും ദ്വൈവാർഷിക പ്രവേശനം നൽകണമെന്ന് നിർബന്ധമില്ല. അവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അതിനാവശ്യമായ ഭേദഗതികൾ വരുത്തി ഈ അവസരം ഉപയോഗപ്പെടുത്തിയാൽ മതിയെന്നും ചോദ്യങ്ങളോടായി യു.ജി.സി അധ്യക്ഷൻ പ്രതികരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    admission indian university ugc
    Latest News
    അമേരിക്കൻ ആക്രമണത്തിന് മുമ്പ് യുറേനിയം മാറ്റിയതായി ഇറാൻ
    22/06/2025
    ജാനകി വെട്ടി കേന്ദ്രം; സീതാദേവിയുടെ പേരായതിനാൽ പ്രദർശനാനുമതി നിഷേധിച്ചത്
    22/06/2025
    ഇറാന് ആണവായധങ്ങൾ കൊടുക്കാൻ രാജ്യങ്ങളുണ്ട്: റഷ്യ
    22/06/2025
    1600 കോടി ലോഗിൻ വിവരങ്ങൾ ചോർന്നു: സുരക്ഷ ശക്തമാക്കാൻ ആഹ്വാനം നിര്‍ദേശങ്ങളുമായി യുഎഇ സൈബർ വിദഗ്ധർ
    22/06/2025
    നിലമ്പൂരിൽ മതവികാരം നല്ല പോലെ ഉണ്ടായിട്ടുണ്ട്, ബിജെപിയിലെ ഹിന്ദുക്കൾ പോലും ഇടതുപക്ഷത്തിനേ വോട്ട് ചെയ്യൂ- വെള്ളാപ്പള്ളി നടേശൻ
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version