കോഴിക്കോട്– എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി കേരളത്തിലെ കൊല്ലം, ചാത്തന്നൂര്‍ സ്വദേശിയായ ആദര്‍ശ് എം സജി തെരൈഞെടുക്കപ്പെട്ടു. പശ്ചിമബംഗാളിലെ ജാദവ്പൂര്‍ സ്വദേശിയായ ശ്രീജന് ഭട്ടാചാര്യയാണ് ജനറല്‍സെക്രട്ടറി. ഡല്‍ഹി ജനഹിത് ലോ കോളെജില്‍ എല്‍എല്‍ബി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ആദര്‍ശ് അഖിലേന്തായ ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് പദവികള്‍ വഹിച്ചിരുന്നു. ശ്രീജന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്.
കോഴിക്കോട്, ഫലസ്തീന് സോളിഡാരിറ്റി നഗറില്‍ നടന്ന എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. 87 അംഗ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു. കേരളത്തില്‍ നിന്ന് 10 പേര് കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റിയിലുണ്ട്.
സുഭാഷ് ജാക്കര്‍, ടി നാഗരാജു, രോഹിദാസ് യാദവ്, സത്യേഷ ലെയുവ, ശില്പ സുരേന്ദ്രന്, പ്രണവ് ഖാര്‍ജി, എം ശിവപ്രസാദ്, സി മൃദുല (വൈസ് പ്രസിഡന്റുമാര്‍), ഐഷി ഘോഷ്, ജി അരവിന്ദ സാമി, അനില്താക്കൂര്, കെ പ്രസന്നകുമാര്‍, ദേബാഞ്ജന്‍ ദേവ്, പിഎസ് സഞ്ജീവ്, ശ്രീജന്ദേവ്, മുഹമ്മദ് ആതിഖ് അഹമ്മദ് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരടങ്ങുന്ന അഖിലേന്ത്യാ സെക്രട്ടറിയേറ്റിനേയും പുതുതായി തിരെഞ്ഞെടുത്തു. കേന്ദ്ര സെക്രട്ടറിയേറ്റില്‍ രണ്ടും കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ എട്ടും ഒഴിവുണ്ടെന്നും എസ്എഫ്ഐ അഖിലേന്ത്യാ കമ്മിറ്റി അറിയിച്ചു
Monday, August 24
Breaking:
- യുഎഇ പ്രസിഡന്റിന് ആദരവർപ്പിച്ച് കൂറ്റൻ പൂക്കളം തീർത്ത് ആരോഗ്യപ്രവർത്തകർ
- ഇന്ത്യന്‍ അംബാസഡര്‍ക്കും കോണ്‍സല്‍ ജനറലിനും സ്വീകരണം നല്കി ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്
- എ.ഐ കാലത്തും പുസ്തകങ്ങൾക്ക് പ്രസക്തിയെന്ന് സാദിഖലി ശിഹാബ് തങ്ങൾ, സീതി സാഹിബ് ലൈബ്രറി ഉദ്ഘാടനം ചെയ്തു
- റിയാദിലെ ബത്ഹയിൽ അലഞ്ഞുനടന്നിരുന്ന തൃശൂർ സ്വദേശി മരിച്ചു; സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ജീവിക്കവെ വിടവാങ്ങൽ
- മുൻ ഇന്ത്യൻ സ്ഥാനപതി വോട്ടർ പട്ടിക(SIR) യ്ക്ക് പുറത്ത്; തനിക്ക് ഈ ഗതിയെങ്കിൽ സാധാരണക്കാരുടെ കാര്യമന്തെന്ന് നവ്ദീപ് സൂരി
