കൊച്ചി: ചലച്ചിത്രരംഗത്തുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടി ഉഷ. സിനിമാ സെറ്റിൽ വച്ച് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും പ്രതികരിച്ചതിന്റെ പേരിൽ തനിക്കും സഹപ്രവർത്തകർക്കും നിരവധി അവസരം നഷ്ടമായിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി.
സിനിമയിൽ തിരക്കുള്ള സമയത്ത് ഒരു സംവിധായകനിൽ നിന്ന് മോശം അനുഭവമുണ്ടായി. റൂമിൽ വരാൻ ആവശ്യപ്പെട്ടു. അപ്പോൾ താൻ അച്ഛനെയും കൊണ്ടാണ് പോയത്….പിന്നെ സെറ്റിൽ വരുമ്പോൾ വളരെ മോശമായിരുന്നു പെരുമാറ്റം. നന്നായി അഭിനയിച്ചാലും നന്നായില്ലെന്ന് പറയും. വല്ലാതെ ഇൻസെൽറ്റ് ചെയ്യും. ഒരിക്കൽ അടിക്കാനായി ഞാൻ ചെരിപ്പൂരിയതാണ്. അന്നൊന്നും ഇതുപോലെ മീഡിയ ഇല്ലല്ലോ. താൻ പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ആ സംവിധായകൻ മരിച്ചുപോയെന്നും അവർ പറഞ്ഞു.
സിനിമിയിൽ പവർ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപോർട്ടിൽ സർക്കാർ തുടർ നടപടികൾ സ്വീകരിക്കണമെന്നും പെൺകുട്ടികൾ പരാതി നല്കാൻ തയ്യാറാവണമെന്നും ഉഷ പറഞ്ഞു. പരാതി നൽകാതിരുന്നാൽ ഇനിയുള്ള കാലവും ഇത് തുടരും. ശാരദാ മാഡം പറഞ്ഞത് താൻ അഭിനയിക്കുന്ന കാലം മുതൽ ഇതുണ്ടെന്നാണ്. അത് ഇപ്പോഴും തുടരുന്നു. ഇനിയും പരാതി നല്കിയില്ലെങ്കിൽ അത് ഇനിയുമുണ്ടാകും. കുറെ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനിയത് പറഞ്ഞിട്ട് പ്രയോജനമില്ലെന്നും നടി പറഞ്ഞു.