Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
    • ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
    • യു.എ.ഇയില്‍ വേനല്‍ കനക്കുന്നു; താപനില 50 കടക്കുമെന്ന് മുന്നറിയിപ്പ്
    • സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
    • മയക്കുമരുന്ന് വേട്ട; യുഎഇയും കുവൈത്തും സംയുക്തമായി പിടിച്ചെടുത്തത് 110 കിലോ മയക്കുമരുന്ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ‘ക്രിമിനലാണ് ഇയാൾ’; പരാതി പറഞ്ഞിട്ട് ആരും കൂടെ നിന്നില്ല, നടൻ സിദ്ദിഖിനെതിരേ നടി രേവതി, കേസെടുക്കുമോ സർക്കാർ?

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌24/08/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക പീഡന ആരോപണവുമായി നടി രേവതി സമ്പത്ത്. താൻ ഇക്കാര്യം വർഷങ്ങൾക്കു മുമ്പേ പറഞ്ഞെങ്കിലും തന്റെ മാതാപിതാക്കൾ ഒഴികെ ആരും സഹായത്തിനുണ്ടായില്ലെന്നും സിദ്ദിഖ് ക്രിമിനലാണെന്നും അവർ വ്യക്തമാക്കി.

    വിവിധ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലാണ് മോഡൽ കൂടിയായ രേവതി ആരോപണം ഉന്നയിച്ചത്. പ്‌ളസ് ടു കഴിഞ്ഞ് മോഡലിംഗിൽ ശ്രദ്ധിക്കുമ്പോഴാണ് നടൻ സിദ്ദിഖിനെ പരിചയപ്പെട്ടത്. മോളെ… എന്ന് വിളിച്ചായിരുന്നു സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയില്ല. അത്രമാത്രം മോശമായ അനുഭവമാണുണ്ടായത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2016-ൽ 21 വയസുള്ളപ്പോൾ മകൻ അഭിനയിക്കുന്ന തമിഴ് സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. നിള തിയേറ്ററിൽ ‘സുഖമായിരിക്കട്ടേ’ എന്ന സിനിമാ പ്രിവ്യൂവിന് ക്ഷണിച്ചുവരുത്തിയ ശേഷമാണ് മസ്‌കറ്റ് ഹോട്ടലിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

    അവിടെ വച്ച് അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചു. എതിർത്തപ്പോൾ അടിക്കുകയും തൊഴിക്കുകയുമുണ്ടായി. തുടർന്ന് തന്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമുണ്ടായി. വാക്കാലും ലൈംഗികാധിക്ഷേപം നടത്തി. ഇപ്പോൾ കാണുന്ന മുഖമല്ല ഇയാൾക്ക്. ക്രിമിനലാണ് ഇയാൾ. പലരോടും ഇക്കാര്യം പറഞ്ഞതിന് എന്റെ സിനിമാ സ്വപ്നങ്ങളെ ഇയാൾ ഇല്ലാതാക്കിയെന്നും നടി വ്യക്തമാക്കി.

    ‘തന്നെക്കുറിച്ച് ആരോടു പറഞ്ഞാലും വിശ്വസിക്കില്ലെന്നും സിനിമയിൽ അവസരം ഇല്ലാതാക്കുമെന്നും സിദ്ദിഖ് ഭീഷണിപ്പെടുത്തുകയുണ്ടായി. ഫേസ് ബുക്കിൽ 2019-ൽ ഞാൻ പീഡനവിവരം വെളിപ്പെടുത്തിയപ്പോൾ സൈബർ ആക്രമണം നേരിടുകയാണുണ്ടായതെന്നും താരം സങ്കടത്തോടെ പറഞ്ഞു.

    ആരും എന്നെ വിശ്വസിച്ചില്ല, ഒപ്പം നിന്നില്ല. മാതാപിതാക്കളുടെ പിന്തുണയായിരുന്നു ശക്തി. ഇപ്പോഴും ആ ദുരനുഭവത്തിൽ നിന്ന് ഞാൻ മുക്തയായിട്ടില്ലെന്നും നടി തുറന്നടിച്ചു. ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടി വീണ്ടും തന്റെ പരാതി കെട്ടഴിച്ചത്. ഇത് സർക്കാർ സംവിധാനങ്ങളോ താരസംഘടനയായ അമ്മയോ ഗൗരവമായെടുത്ത് നടപടി സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത്.

    ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവന്നപ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരേ ബംഗാളി നടി ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇതിനെ ബലപ്പെടുത്തുന്ന വിവിധ പ്രതികരണങ്ങളും ഉയർന്നെങ്കിലും പിണറായി സർക്കാർ ഇതുവരെയും കേസെടുത്ത് തുടർ നടപടികൾക്കു തയ്യാറായിട്ടില്ല. ലൈംഗികാരോപണം ഉയർന്ന ചെയർമാനെ സംരക്ഷിക്കാനായിരുന്നു വകുപ്പ് മന്ത്രി സജി ചെറിയാൻ ശ്രമിച്ചതെങ്കിലും ആനി രാജയെ പോലുള്ള സി.പി.ഐ നേതാക്കളും അവരുടെ യുവജന സംഘടനകളും അടക്കം ഇടതു പക്ഷത്ത് രഞ്ജിത്ത് ചെയർമാൻ പദവി രാജിവെച്ച് നടപടി നേരിടണമെന്ന ശക്തമായ വികാരമാണ് ഉയർത്തിയത്. രാജിവെച്ചില്ലെങ്കിൽ വനിതകളുടെ നേതൃത്വത്തിൽ ചലച്ചിത്ര അക്കാദമിക്കു മുമ്പിൽ അനിശ്ചിതകാല നിരാഹരം ഇരിക്കുമെന്ന് കെ അജിതയുടെ നേതൃത്വത്തിലുള്ള സ്ത്രീപക്ഷ നേതാക്കളും പ്രഖ്യാപിച്ചിട്ടുണ്ട്.

    പ്രതിപക്ഷ പാർട്ടികളും സാംസ്‌കാരിക മന്ത്രിയുടെയും സർക്കാറിന്റെയും സമീപനങ്ങൾക്കെതിരേ ശക്തമായി രംഗത്തുണ്ട്. ഇരകൾക്കൊപ്പമെന്ന് വീരവാദം പറയുന്നവർ വേട്ടക്കാരും ആരോപണവിധേയരുമായ പ്രമുഖരെ സംരക്ഷിക്കാതെ, മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ ആർജവം കാണിക്കുമോ എന്നാണ് സർക്കാറിനെതിരേ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Actor Sideeque Actress Revathi pinarayi govt. Sexual harassment
    Latest News
    ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
    04/07/2025
    ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
    04/07/2025
    യു.എ.ഇയില്‍ വേനല്‍ കനക്കുന്നു; താപനില 50 കടക്കുമെന്ന് മുന്നറിയിപ്പ്
    04/07/2025
    സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
    04/07/2025
    മയക്കുമരുന്ന് വേട്ട; യുഎഇയും കുവൈത്തും സംയുക്തമായി പിടിച്ചെടുത്തത് 110 കിലോ മയക്കുമരുന്ന്
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version