ഹൈദരാബാദ്: ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് നടൻ വിനായകനുനേരെ കയ്യേറ്റം. നടനെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്തതായാണ് ആരോപണം.
നടൻ വിനായകൻ ശനിയാഴ്ച ഉച്ചയ്ക്കാണ് കൊച്ചി വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ ഹൈദരാബാദിലേക്ക് പുറപ്പെട്ടത്. ഹൈദരാബാദിൽനിന്ന് ഗോവയിലേക്കുള്ള കണക്ടിങ് വിമാനത്തിൽ കയറാനുള്ള ഒരുക്കത്തിനിടെയാണ് സംഭവമെന്നാണ് വിവരം. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കുതർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചതെന്ന് പറയുന്നു. ഇതിന്റെ വിശദാംശങ്ങൾ അറിവായിട്ടില്ല.
വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി വിനായകനെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായും പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group