കൊല്ലം– കൊല്ലം ഇരവിപുരം സ്വദേശിയെ കാനഡയിൽ മരിച്ച നിലയിൽ കണ്ടെത്തി. ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്. പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനിയുടെയും മകൾ അനീറ്റ ബെനാൻസ് (25) ആണു മരിച്ചത്.
ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു അനീറ്റ. കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണു മൃതദേഹം കണ്ടത്. ഇന്നു പോസ്റ്റ്മോർട്ടം നടന്നതിന് ശേഷമേ മരണകാരണം അറിയാൻ സാധിക്കൂ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group