പുല്‍പ്പള്ളി– കൂട്ടുകാരോടൊപ്പം നടന്നു പോകവേ വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ എംഎസ്സി മൈക്രോ ബയോളജി വിദ്യാര്‍ത്ഥിനി ഹസ്നീന ഇല്യാസ് (23) ആണ് മരിച്ചത്. മലപ്പുറം വണ്ടൂര്‍ സ്വദേശിനിയാണ്. ചൊവ്വാഴ്ച വൈകുന്നേരം ആയിരുന്നു കോളേജിനേയും നാടിനെയും നടുക്കിയ വിയോഗം. വൈകീട്ട് കോളേജ് വിട്ട ശേഷം നടന്ന് താമസിച്ചിരുന്ന ഹോസ്റ്റൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് നടന്നു പോകുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് കൂട്ടുകാർ പറഞ്ഞു. ഉടൻ സഹപാഠികളും കോളേജ് അധികൃതരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



