Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, June 27
    Breaking:
    • പന്തുകൊണ്ട് വിസ്മയം തീർക്കുന്ന ഇരുതല വാൾ; ഉസ്മാൻ ഡെംബെലെ എന്ന ഫുട്ബോൾ പ്രതിഭാസം
    • സൗദി യാത്രക്കാർ ശ്രദ്ധിക്കുക: 40,000 റിയാലിൽ അധികമുണ്ടെങ്കിൽ കസ്റ്റംസിന് മുന്നിൽ വെളിപ്പെടുത്തണം
    • ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി; ജനപ്രതിനിധി മുതൽ മഹാനടൻ വരെ സ്വഭാവഹത്യ ചെയ്തു-അൻസിബ ഹസൻ
    • മയക്കുമരുന്ന് ലഹരിയില്‍ യുവതി അടക്കം രണ്ടംഗ സംഘം അറസ്റ്റില്‍
    • ഇറാൻ അനുകൂല ബാനറുകളുമായി ബന്ധമില്ലെന്ന് ഹിസ്ബുള്ള
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    അവയവക്കടത്തിൽ ഇരകളായി 20 പേർ; പ്രതി സബിത്ത് നാസർ റിമാൻഡിൽ, പോലീസ് കസ്റ്റഡി അപേക്ഷയ്ക്ക്

    DeskBy Desk20/05/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: വിദേശത്തേക്ക് ആളുകളെ എത്തിച്ചുള്ള അവയവക്കടത്ത് കേസിൽ പിടിയിലായ പ്രതി തൃശൂർ വല്ലപ്പാട് സ്വദേശി സബിത്ത് നാസറിനെ കോടതി റിമാൻഡ് ചെയ്തു. അങ്കമാലി സെഷൻസ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. പ്രതിയെ വിട്ടുകിട്ടാനായി അന്വേഷണസംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്.
    പ്രതിയുടെ ഫോൺ രേഖകളിൽനിന്ന് ഇരകളായ 20 പേരുടെ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. ഇതിൽ ഒരാൾ പാലക്കാട് സ്വദേശിയും 19 പേർ ഉത്തരേന്ത്യക്കാരുമാണെന്നാണ് പ്രാഥമിക വിവരം. ഇരകൾക്ക് ആറ് ലക്ഷം വീതം നൽകിയെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. ഇയാളുടെ കെണിയിൽ പെട്ട ഇരകൾ ഇതിലും കൂടുതലുണ്ടാകുമെന്നാണ് കരുതുന്നത്. ദേശീയ ഏജൻസികളും കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.
    കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയി അവയവ വിൽപ്പന നടത്തുന്ന സംഘത്തിലൈ പ്രധാന കണ്ണിയാണ് പ്രതിയെന്നാണ് വിവരം. രാജ്യാന്തര അവയവക്കടത്ത് സംഘങ്ങളുമായും മറ്റും പ്രതിക്കുള്ള ബന്ധം, പ്രതിയുടെ ചൂണ്ടയിൽ കുടുങ്ങിയവരും മാഫിയാ സംഘത്തിലെ സഹായികളെയും കുറിച്ച വിവരങ്ങളുമെല്ലാം അന്വേഷണസംഘം വിശദമായി പരിശോധിച്ചുവരികയാണ്.
    സാധാരണക്കാരെ സമീപിച്ച് പണം വാഗ്ദാനം ചെയ്ത് അവരെ വിദേശത്ത് കൊണ്ടുപോയി അവയവങ്ങൾ വൻ തുകക്കു കച്ചവടമാക്കുന്നതാണ് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ രീതി. ആദ്യം കുവൈത്തിലും പിന്നീട് ഇറാനിലും എത്തിച്ചാണ് സാമ്പത്തിക ചൂഷണം. വ്യാജ ആധാർ കാർഡും പാസ്‌പോർട്ടുമടക്കം സംഘടിപ്പിച്ച് ഇറാനിലെ ആശുപത്രിയിൽനിന്ന് ശസ്ത്രക്രിയ നടത്തിയ ശേഷം തിരികെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് വൻ റാക്കറ്റാണ് പിന്നിലുള്ളത്. ഈ കണ്ണിയിലുള്ളവരിലേക്ക് അന്വേഷണം എത്താനും കൂടുതൽ പ്രതികളെ പുറത്തുകൊണ്ടുവരാനും പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതോടെ കൂടുതൽ സാധിക്കുമെന്നാണ് കരുതുന്നത്.
    ഇയാൾക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇന്നലെയാണ് പ്രതി നെടുമ്പാശ്ശേരി പോലീസിന്റെ വലയിലായത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Accused Sabit Nasser remand organ trafficking
    Latest News
    പന്തുകൊണ്ട് വിസ്മയം തീർക്കുന്ന ഇരുതല വാൾ; ഉസ്മാൻ ഡെംബെലെ എന്ന ഫുട്ബോൾ പ്രതിഭാസം
    27/06/2026
    സൗദി യാത്രക്കാർ ശ്രദ്ധിക്കുക: 40,000 റിയാലിൽ അധികമുണ്ടെങ്കിൽ കസ്റ്റംസിന് മുന്നിൽ വെളിപ്പെടുത്തണം
    26/06/2026
    ആദ്യം ‘മേത്തച്ചി’യാക്കി, പിന്നെ ‘ജിഹാദി’യാക്കി; ജനപ്രതിനിധി മുതൽ മഹാനടൻ വരെ സ്വഭാവഹത്യ ചെയ്തു-അൻസിബ ഹസൻ
    26/06/2026
    മയക്കുമരുന്ന് ലഹരിയില്‍ യുവതി അടക്കം രണ്ടംഗ സംഘം അറസ്റ്റില്‍
    26/06/2026
    ഇറാൻ അനുകൂല ബാനറുകളുമായി ബന്ധമില്ലെന്ന് ഹിസ്ബുള്ള
    26/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version