മുംബൈ – 15-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 13-കാരനായ സഹോദരനെതിരെ പോലീസ് പോക്സോ ചുമത്തി. നവി മുംബൈയിലാണ് സംഭവം. ഗർഭഛിദ്രത്തിനായി പെൺകുട്ടിയുമായി മാതാപിതാക്കൾ ആശുപത്രിയിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വശി ജനറൽ ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പെൺകുട്ടി മൂന്നുമാസം ഗർഭിണിയാണെന്ന് പോലീസ് പ്രതികരിച്ചു. സഹോദരങ്ങളായ ഇരുവരും കഴിഞ്ഞ ഡിസംബറിൽ അശ്ലീല ചിത്രം കണ്ട് അനുകരിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് ശാരീരിക ബുദ്ധിമുട്ടുകൾ തോന്നിയതോടെ ശ്രമം ഉപേക്ഷിച്ചു.
എന്നാൽ, ജനുവരിയിൽ മാസമുറ തെറ്റിയതോടെ സഹോദരൻ തന്നെ പീഡിപ്പിച്ചെന്ന് 15-കാരി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്നാണ് പെൺകുട്ടിയുമായി കുടുംബം ഗർഭഛിദ്രത്തിനായി ആശുപത്രിയിലെത്തിയത്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന രണ്ടു മക്കളടങ്ങുന്ന കുടുംബത്തെ വീട്ടുജോലിക്ക് പോയാണ് മാതാപിതാക്കൾ പരിപാലിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group