കൊച്ചി: സൂംബ വിവാദവുമായി ബന്ധപ്പെട്ട് അധ്യാപകനായ ടി.കെ. അഷ്‌റഫിന്റെ സസ്‌പെൻഷൻ കേരള ഹൈക്കോടതി റദ്ദാക്കി. നടപടി പുനഃപരിശോധിക്കാനും അധ്യാപകന്റെ വിശദീകരണം കേൾക്കാനും സ്‌കൂൾ മാനേജ്‌മെന്റിന് കോടതി നിർദേശം നൽകി.
തന്റെ വാദം കേൾക്കാതെയാണ് സസ്‌പെൻഷൻ ഉത്തരവിട്ടതെന്ന് ടി.കെ. അഷ്‌റഫ് കോടതിയിൽ അറിയിച്ചു. മെമ്മോ നൽകിയ ശേഷം പിറ്റേ ദിവസം തന്നെ നടപടിയെടുക്കുകയായിരുന്നുവെന്നും, മെമ്മോയ്‌ക്ക് മറുപടി നൽകാൻ അവസരം ലഭിച്ചില്ലെന്നും അഷ്‌റഫിന്റെ അഭിഭാഷകൻ വാദിച്ചു.
സ്‌കൂളുകളിൽ സൂംബ ഡാൻസ് നിർബന്ധമാക്കുന്നതിനെതിരെ ടി.കെ. അഷ്‌റഫ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റ് സ്‌കൂൾ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്റ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group