മലപ്പുറം: വിവാഹ ആഘോഷത്തിനിടെ വാഹനങ്ങളില്‍ യുവാക്കളുടെ അഭ്യാസപ്രകടനത്തില്‍ നടപ്പടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. മലപ്പുറം തിരൂര്‍ പറവണ്ണയിലാണ് സംഭവം. ഒമ്പത് വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്. വാഹനത്തിന്റെ മുകളിലും ഡോറിന്റെ മുകളിലും കയറി അപകടകരമായി അഭ്യാസപ്രകടനം നടത്തിയതിനാണ് നടപടിയെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സുരക്ഷിതമായ ഡ്രൈവിങ്ങിന് പരിശീലന ക്ലാസ്സിന് ഹാജരാവാനുള്ള നിര്‍ദ്ദേശവും നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group