(വടകര) കോഴിക്കോട് – വിഷം കഴിച്ച് പോലീസ് സ്റ്റേഷനിലെത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെ ആശുപത്രിയിലേക്ക് മാറ്റി. യൂത്ത് കോൺഗ്രസ് എടച്ചേരി മണ്ഡലം പ്രസിഡന്റ് അർജുൻ ശ്യാമാണ് അവശനിലയിൽ വടകര പോലീസ് സ്റ്റേഷനിൽ അഭയം തേടിയത്. ഗുരുതരാവസ്ഥയിലായ അർജുനെ ഉടനെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
ഉച്ചയ്ക്കാണ് വിഷം കഴിച്ചതെന്നാണ് പറഞ്ഞത്. വ്യക്തിപരമായ പ്രശ്നങ്ങളാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും യുവാവ് വെളിപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group