തൃശൂർ / പാലക്കാട് – മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. തൃശൂർ പഴുവിൽ മന്ത്രവാദ സ്ഥാപനം നടത്തുന്ന പാലക്കാട് ഒറ്റപ്പാലം പത്തിരിപ്പാല സ്വദേശി യൂസഫലി(45)യാണ് അറസ്റ്റിലായത്.
തൃശൂർ സ്വദേശിനിയായ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്. ദോഷം മാറ്റാനായി പൂജ ചെയ്യാമെന്ന് പറഞ്ഞാണ് ഇയാൾ യുവതിയെ സമീപിച്ചത്. ശേഷം ഒരു വസ്തു മണപ്പിക്കുകയും അർധ മയക്കത്തിലായപ്പോൾ യുവതിയെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതായും അന്തിക്കാട് പോലീസ് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group