മലപ്പുറം– മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റവും അനുയോജ്യനായ കൂട്ടാളി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ആഗോള അയ്യപ്പ സംഗമത്തിൽ യോഗി ആദിത്യനാഥിന്റെ കത്ത് വായിച്ചത് പ്രതിപക്ഷം വിവാദമാക്കിയിരുന്നു.
സിപിഎമ്മും ബിജെപിയും ചേർന്ന് അയ്യപ്പ സംഗമം നടത്തിയാൽ മതിയായിരുന്നുവെന്ന് വി.ഡി സതീശൻ പരിഹസിച്ചു. സർക്കാർ ഓരോ മതത്തിനും വേണ്ടി സംഗമങ്ങൾ നടത്തുന്ന തിരക്കിലാണ്. എല്ലാ പരിപാടികൾക്കും സർക്കാരുമായി സഹകരണം ഉണ്ടായിട്ടുണ്ട്. എന്നാൽ, ഈ നാടകങ്ങൾക്ക് പ്രതിപക്ഷം സഹകരിക്കില്ല. വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിലൂടെ മുഖ്യമന്ത്രി നൽകുന്ന സന്ദേശം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാർക്കും കത്തയച്ചിരുന്നുവെന്നും ലഭിച്ച മറുപടി വായിച്ചുവെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഇതിൽ വി.ഡി സതീശന് എന്താണ് പ്രശ്നമെന്നും മന്ത്രി ചോദിച്ചു.