മലപ്പുറം– വളാഞ്ചേരി അത്തിപ്പറ്റയിലെ ആള്‍ താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. വീട്ടുകാര്‍ വിദേശത്തായതിനാല്‍ മാസങ്ങളായി വീട് അടഞ്ഞു കിടക്കുകയായിരുന്നു. വീടിന്റെ പിന്‍വശത്തെ ടാങ്കിലാണ് 35 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഒഴിഞ്ഞ ടാങ്കില്‍ വളര്‍ത്തുന്ന ആമയ്ക്ക് തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടമയില്ലാത്ത വീട്ടില്‍ സെക്യൂരിട്ടി ജീവനക്കാരന്‍ മാത്രമാണുള്ളത്.
മരിച്ച സ്ത്രീയെ പ്രദേശത്ത് കണ്ട് പരിചയം ഇല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂന്ന് ദിവസം മുമ്പാണ് അവസാനമായി ടാങ്ക് വൃത്തിയാക്കിയത്. സംഭവത്തിൽ വളാഞ്ചേരി സി.ഐ ബഷീര്‍ ചിറക്കലിന്റെ നേത്രത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്യേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group