തൃശൂർ: കുന്നംകുളത്ത് മോഷ്ടാവ് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആർത്താറ്റ് പള്ളിക്ക് സമീപത്ത് താമസിക്കുന്ന കിഴക്ക് മുറി നാടൻചേരി വീട്ടിൽ മണികണ്ഠന്റെ ഭാര്യ സിന്ധു(55)വിനെയാണ് കഴുത്തറുത്ത് കൊന്നത്. ഇന്ന് വൈകിട്ട് ഏഴോടെയാണ് സംഭവം.
സംഭവത്തിൽ മുതുവറ സ്വദേശി കണ്ണനെ പിടികൂടി നാട്ടുകാർ പോലീസിലേൽപ്പിച്ചു. സിന്ധുവിന്റെ ഭർത്താവ് വീട്ടുസാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്താണ് കൊലപാതകമുണ്ടായത്.
ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചനിലയിൽ ഭാര്യയെ കണ്ടെത്തിയത്. വെട്ടേറ്റ് കഴുത്ത് അറുത്തുമാറ്റിയ നിലയിലായിരുന്നു. ഇവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ ആഭരണങ്ങൾ പ്രതിയിൽനിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group