കോതമംഗലം– വൈദികന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം. കോതമംഗലത്ത് ഊന്നുകല്ലിനു സമീപമുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് മൃതശരീരം കണ്ടെത്തിയത്. ഈ വീട് ഒരുപാട് നാളുകളായി അടഞ്ഞു കിടക്കുകയായിരുന്നു. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാർ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ ചെയ്തുവരികയാണ്. പൊലീസ് സമഗ്ര അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group