കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസർ വിജിലൻസ് സംഘത്തിന്റെ പിടിയിലായി. കൊച്ചി സെൻട്രൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷൻ ഓഫീസിലെ അസി.ലേബർ കമ്മിഷണായ യു.പി സ്വദേശി അജിത് കുമാറാണ് പിടിയിലായത്.
20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായതെന്ന് പ്രതിയെ അറസ്റ്റുചെയ്ത വിജിലൻസ് എസ്.പി ശശിധരൻ എസ് പ്രതികരിച്ചു.
ബി പി സി എൽ കമ്പനിയിൽ ലേബർ തൊഴിലാളികളെ കയറ്റാൻ വേണ്ടിയായിരുന്നു കൈക്കൂലി വാങ്ങിയത്. എഴ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അജിത് കുമാർ. അതിഥി തൊഴിലാളികളെ അടക്കം ബി പി സി എൽ കമ്പനിയിൽ ലേബർ തൊഴിലാളിയായി കയറ്റുന്നതിന് ലേബർ കാർഡ് നൽകുന്നത് അസി. ലേബർ കമ്മിഷണറായ അജിത്കുമാറാണ്.
ഒരു തൊഴിലാളിക്ക് ആയിരം രൂപ വീതമാണ് അജിത് കുമാർ വാങ്ങിയിരുന്നത്. ഇത്തരത്തിൽ 20 തൊഴിലാളികളുടെ കാർഡിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിവീണതെന്ന് വിജിലൻസ് സംഘം വ്യക്തമാക്കി.