Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 4
    Breaking:
    • ഗാസയുടെ ഭാവി നിർണയം ; സമ്മേളനം സംഘടിപ്പിക്കാൻ ഈജിപ്ത്
    • ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ അഞ്ചിന് ആരംഭിക്കും
    • അർക്കാസ് ഗ്രൂപ്പിന്റെ കീഴിലുള്ള മിനാടെക് ഫ്രോസൻ പുതിയ ബ്രാഞ്ച് യാമ്പുവിൽ പ്രവർത്തനം തുടങ്ങി
    • മയക്കുമരുന്ന് കേസിൽ നവവരന് പത്തുവർഷത്തെ തടവ് ശിക്ഷ വിധിച്ച് യുഎഇ കോടതി
    • സൗദിയില്‍ ഒരാഴ്ചക്കിടെ നാടുകടത്തിയത് 11,544 നിയമ ലംഘകരെ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വയനാട് ടൗണ്‍ഷിപ്പ്; കേരളത്തിന്റെ ഒരുമയുടെയും ഐക്യത്തിന്റെയും കരുത്ത്: മുഖ്യമന്ത്രി പിണറായി വിജയന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/03/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Wayanad Township
    Share
    WhatsApp Facebook Twitter Telegram LinkedIn

    വയനാട്– മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ ദുരന്ത ബാധിതരായവര്‍ക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. എല്‍സണ്‍ എസ്റ്റേറ്റില്‍ നടന്ന ശിലാസ്ഥാപന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍, വയനാട് എം.പി പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ടൗണ്‍ഷിപ്പ് പദ്ധതി 2025 ഡിസംബറില്‍ പൂര്‍ത്തീകരിക്കും. ഒരു വീട് 7 സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടിയിൽ ക്ലസ്റ്ററുകളായി 64 ഹെക്ടർ ഭൂമിയിൽ 402 വീടുകളാണ് ടൗണ്‍ഷിപ്പിൽ നിർമ്മിക്കുക.

    ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്രം ഒന്നും നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഒരുമയും ഐക്യവുമാണ് ദൗത്യത്തിന്റെ ശക്തി, ആരോട് നന്ദി പറയണമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ടൗണ്‍ഷിപ്പാണ് നടപ്പിലാക്കുന്നത്. നിര്‍മ്മിക്കുന്ന വീടുകളില്‍ രണ്ട് കിടപ്പുമുറിയും, അടുക്കളയും, സ്റ്റോര്‍റൂമും, ശൗചാലയം ഉള്‍പ്പെടും. ഭാവിയില്‍ രണ്ടാം നില നിര്‍മ്മിക്കാന്‍ കഴിയുന്ന രൂപത്തില്‍ ഉറപ്പുളള അടിത്തറയായിരിക്കും വീടിനെന്ന് മുഖ്യമന്ത്യി ഉറപ്പ് നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വയനാട് ദുരന്തം നിങ്ങള്‍ക്ക് മാത്രം സംഭവിച്ചതല്ല, നാടിന് മുഴുവന്‍ സംഭവിച്ചതാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. മനുഷ്യത്വമുള്ള എല്ലാവരും നിങ്ങളോടൊപ്പമുണ്ടെന്നും, ടൗണ്‍ഷിപ്പ് നിര്‍മ്മാണം കഴിഞ്ഞ് ജീവിതം പൂര്‍വ്വ സ്ഥിതിയിലാകുന്നത് വരെ കൂടെയുണ്ടാകുമെന്നും പ്രിയങ്ക ഉറപ്പ് നല്‍കി. കോണ്‍ഗ്രസ് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച 100 വീടുകള്‍ക്കുള്ള സ്ഥലം സര്‍ക്കാര്‍ എത്രയും പെട്ടെന്ന് വിട്ട് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

    പദ്ധതിയില്‍ 430 ആളുകളെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ടൗണ്‍ഷിപ്പില്‍ വീട് നിര്‍മ്മിക്കുന്നതിന് പകരം സാമ്പത്തിക സഹായത്തിനായി അപേക്ഷ നല്‍കിയവരുണ്ട്. ദുരന്ത ബാധിതര്‍ 8 മാസമായി താല്‍കാലിക പുനരധിവാസ കേന്ദ്രങ്ങളിലും ബന്ധുവീടുകളിലാണ് കഴിയുന്നത്. ഈ വര്‍ഷത്തെ മഴക്കാലം കഴിയുന്നതോട് കൂടെ പണി പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.

    ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടുത്തേണ്ട അനുബന്ധ കെട്ടിടങ്ങളായ അംഗനവാടി, വായനശാല, തുടങ്ങിയവയുടെ നിര്‍മ്മാണം 2026 മാര്‍ച്ചില്‍ പൂര്‍ത്തിയാവും. പുനരധിവാസ പ്രവര്‍ത്തനത്തില്‍ പാതുജന പങ്കാളിത്തം സ്വീകരിക്കാന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പ് പോര്‍ട്ടലുകള്‍ സൗകര്യമൊരുക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Rebuild Kerala Township Wayanad landslide
    Latest News
    ഗാസയുടെ ഭാവി നിർണയം ; സമ്മേളനം സംഘടിപ്പിക്കാൻ ഈജിപ്ത്
    04/10/2025
    ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ അഞ്ചിന് ആരംഭിക്കും
    04/10/2025
    അർക്കാസ് ഗ്രൂപ്പിന്റെ കീഴിലുള്ള മിനാടെക് ഫ്രോസൻ പുതിയ ബ്രാഞ്ച് യാമ്പുവിൽ പ്രവർത്തനം തുടങ്ങി
    04/10/2025
    മയക്കുമരുന്ന് കേസിൽ നവവരന് പത്തുവർഷത്തെ തടവ് ശിക്ഷ വിധിച്ച് യുഎഇ കോടതി
    04/10/2025
    സൗദിയില്‍ ഒരാഴ്ചക്കിടെ നാടുകടത്തിയത് 11,544 നിയമ ലംഘകരെ
    04/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.