തിരുവനന്തപുരം– വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പുനരധിവാസത്തിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകി. തിരുവനന്തപുരത്ത് നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന് 10 കോടിയുടെ ചെക്ക് യൂസഫലി കൈമാറി. 50 വീടുകൾ നിർമിച്ചുനൽകാൻ ഈ തുക ഉപയോഗിക്കും.
നേരത്തെ, ഓഗസ്റ്റിൽ യൂസഫലി 5 കോടി രൂപ സംഭാവന ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് രണ്ടാംഘട്ടമായി 10 കോടി നൽകിയത്. മുണ്ടക്കൈ-ചുരൽമലയിൽ ടൗൺഷിപ്പ് നിർമാണം ഉൾപ്പെടെയുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത യൂസഫലി, ദുരന്തബാധിതർക്കായി 50 വീടുകൾ നിർമിക്കുമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ സഹായം നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group