വയനാട്– മുണ്ടക്കൈ- ചൂരൽമല പ്രകൃതിദുരന്തത്തിൽ സർവ്വവും നഷ്ടപെട്ടവരുടെ ആവശ്യങ്ങളെ സർക്കാർ നിസാരമായാണ് കാണുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ദുരന്തം സംഭവിച്ച് ഒരു വർഷം തികഞ്ഞ ദിവസത്തിൽ ‘ബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ’ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് കലക്ടറേറ്റിലേക്ക് നടത്തിയ ലോംങ് മാർച്ച് ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്ത ഭൂമിയിൽ നിന്ന് ആരംഭിച്ച മാർച്ചിന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് നേതൃത്വം നൽകി.
‘ദുരന്തബാധിതർ നേരിടുന്ന പ്രതിസന്ധികൾക്ക് കാരണം സർക്കാരിന്റെ നിസംഗതയാണ്. പുനരധിവാസം പൂർണമായി നടപ്പാക്കുന്നത് വരെ യൂത്ത് ലീഗ് സമരരംഗത്തുണ്ടാവും’ മുനവ്വറലി തങ്ങൾ പറഞ്ഞു.
കനത്ത മഴയെ അവഗണിച്ച് നൂറുകണക്കിന് യൂത്ത്‌ലീഗ് പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്. ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കുക, തുടർ ചികിത്സക്കുള്ള സൗകര്യം ഉറപ്പുവരുത്തുക, തൊഴിൽ പുനരധിവാസം ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, ബാങ്ക് ലോൺ സർക്കാർ ഏറ്റെടുക്കുക, അർഹരായവരെ ദുരന്ത പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് മാർച്ചിൽ ഉന്നയിച്ചത്. കേന്ദ്ര, കേരള സർക്കാരുകൾ ദുരന്തബാധിതർക്കായി പിരിച്ചെടുത്ത പണം ദുരുപയോഗം ചെയ്യുന്നതും, അത് മതിയായ വേഗത്തിൽ ചെലവഴിക്കാത്തതും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.
മുനവ്വറലി ശിഹാബ് തങ്ങൾ ജാഥാ ക്യാപ്റ്റൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് പതാക കൈമാറി ഫ്‌ളാഗ് ഓഫ് ചെയ്തു.മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി.മുഹമ്മദ്, അഡ്വ.ടി സിദ്ധീഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, സന്ദീപ് വാര്യർ എന്നിവർ സംസാരിച്ചു.
ലോംങ് മാർച്ചിന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ, ജില്ലാ പ്രസിസണ്ട് എം.പി നവാസ്, ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ, ട്രഷറർ ഉവൈസ് എടവെട്ടൻ, സീനിയർ വൈസ് പ്രസിഡണ്ട് അഡ്വ.എ.പി മുസ്തഫ, ദേശീയ വൈസ് പ്രസിഡണ്ട് മുഫീദ തെസ്‌നി, ജില്ലാ ഭാരവാഹികളായ ജാസർ പാലക്കൽ, ജാഫർ മാസ്റ്റർ, സമദ് കണ്ണിയൻ, പി.കെ സലാം, സി.കെ മുസ്തഫ, പി.കെ ഷൗക്കത്തലി, മണ്ഡലം ഭാരവാഹികളായ ഷാജി കുന്നത്ത്, ഹാരിസ് കാട്ടിക്കുളം, അസീസ് വേങ്ങൂർ, സി.ശിഹാബ്, ശിഹാബ് മലബാർ, ജലീൽ വാകേരി, എം എസ് എഫ് ജില്ലാ പ്രസിഡന്റ് റിൻഷാദ് പി എം, ജനറൽ സെക്രട്ടറി ഫായിസ് തലക്കൽ, സംസ്ഥാന സെക്രട്ടറി മുനവ്വറലി സാദത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
വിവിധ കേന്ദ്രങ്ങളിൽ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ എൻ.കെ റഷീദ്, റസാഖ് കൽപ്പറ്റ, യഹ്യാഖാൻ തലക്കൽ, സി. കുഞ്ഞബ്ദുള്ള, പി.പി അയ്യൂബ്, കെ.ഹാരിസ്, നിയോജക മണ്ഡലം ഭാരവാഹികളായ ടി.ഹംസ, എം.എ അസൈനാർ, സി.പി മൊയ്തു ഹാജി, സലീം മേമന, സി.കെ ഹാരിഫ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു