കൽപ്പറ്റ: വയനാട് ഡി.സി.സി ട്രഷററും ദീർഘകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എൻ.എം വിജയനും കിടപ്പുരോഗിയായ ഇളയ മകനും ഗുരുതരാവസ്ഥയിൽ. വീടിനകത്ത് വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആദ്യം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇരുവരെയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നതായാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group