തിരുവനന്തപുരം– സംസ്ഥാനത്ത് പുതുതായി വോട്ടു ചേർക്കാൻ 30 ലക്ഷത്തോളം ആളുകൾ അപേക്ഷിച്ചെന്ന് റിപ്പോർട്ട്. ഏറ്റവും കൂടുതൽ അപേക്ഷകർ (4,14,953) മലപ്പുറം ജില്ലയിലാണ്.
കോഴിക്കോട് ജില്ലയിൽ നിന്ന് പുതുതായി പേര് ചേർക്കാൻ 3,20,042 അപേക്ഷകരും തൃശൂർ 3,16,437 പേരുമാണ് അപേക്ഷിച്ചിട്ടുള്ളത്. ഏറ്റവും കുറവ് അപേക്ഷകർ വയനാട് ജില്ലയിലാണ്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടതൽ പ്രവാസി അപേക്ഷകർ ഉള്ളത്.
പേര് ചേർക്കുന്നതിനോടൊപ്പം പട്ടികയിലെ വിലാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തിരുത്താനുള്ള അവസരവും ഉണ്ടായിരുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആഗസ്ത് 7വരെയാണ് ആദ്യം സമയം നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ആഗസ്ത് 12വരെ ദീർഘിപ്പിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group