തിരുവനന്തപുരം– കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം മെയ് 2ന് കമ്മീഷന്‍ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുക. തുറമുഖത്തിന്റെ ഒന്നാംഘട്ടമാണ് കമ്മീഷന്‍ ചെയ്യുന്നത്. ഇതിനോടകം വിഴിഞ്ഞത്ത് 260ലധികം കപ്പലുകള്‍ വന്നു പോവുകയും 5 ലക്ഷത്തിലധികം കണ്ടെയ്‌നറുകള്‍ നീക്കം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചരക്ക് നീക്കം കൈകാര്യം ചെയ്യുന്ന തുറമുഖം കൂടിയാണ് വിഴിഞ്ഞം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group