പത്തനംതിട്ട – പത്തനംതിട്ടയില്‍ ഇടതുമുന്നണിക്ക് പരസ്യപിന്തുണയുമായി യുണൈറ്റഡ് പെന്തകോസ്ത് സിനഡ്. നിലവിലുള്ള എം പിയും യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ ആന്റോ ആന്റണി മണിപ്പൂര്‍ വിഷത്തില്‍ പാര്‍ലമെന്റില്‍ മൗനം പാലിക്കുകയാണ് ചെയ്തതെന്ന് പെന്തകോസ്ത് സിനഡ് ആരോപിച്ചു.
സ്വതന്ത്ര പെന്തകോസ്ത് സഭകള്‍ ഉള്‍പ്പെടെ ചേരുന്നതാണ് യുണൈറ്റഡ് പെന്തകോസ്ത് സിനഡ്. പത്തനംതിട്ട മണ്ഡലത്തില്‍ വിശ്വാസികളായി ഒരു ലക്ഷത്തിലധികം ആളുകളുണ്ടെന്നാണ് കണക്ക്. ഇവരെ പ്രതിനിധീകരിച്ചാണ് ഭാരവാഹികള്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.ആരാധനാ സ്വാതന്ത്ര്യമില്ലെന്നും പാസ്റ്റര്‍മാര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ തുടരുകയാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടി. പിന്തുണയ്ക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് നേതൃത്വം വ്യക്തമാക്കി. നിലവില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മാത്രമാണ് കൂട്ടായ്മ രാഷ്ട്രീയ നിലപാട് പരസ്യമാക്കിയത്.