കൊച്ചി: കൊച്ചിയിൽ ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തിയ ഉടമയും എട്ടു യുവതികളുമുൾപ്പടെ 12 പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. മോക്ഷ ആയുർവേദ ക്ലിനിക്കിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഉടമ എരുമേലി സ്വദേശി പ്രവീണും യുവതികളും ഉൾപ്പെടെയുള്ളവർ പിടിയിലായത്.
ഉടമ പ്രവീണിന്റെ ഒരു അക്കൗണ്ടിൽ മാത്രം ഈവർഷം ഒരുകോടി 68 ലക്ഷം രൂപയാണ് ഇത്തരം ഇടപാടുകളിലൂടെ എത്തിയിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
മൂന്ന് മാസത്തെ നിരീക്ഷണങ്ങൾക്കൊടുവിലാണ് പരിശോധന നടത്തിയതെന്ന് കൊച്ചി പോലീസ് പറഞ്ഞു. കൊച്ചി നഗരത്തിലെ തന്നെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രങ്ങളിലൊന്നാണ് ഇതെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്തിന് പുറത്തുനിന്നും പെൺകുട്ടികളെയും സ്ത്രീകളെയുമെത്തിച്ച് ഇടപാടുകൾ നടത്തിയതായും പോലീസ് പറഞ്ഞു. മറ്റ് എവിടെയെങ്കിലും പ്രവീൺ ഇത്തരം കേന്ദ്രങ്ങൾ നടത്തുന്നുണ്ടോ എന്നതടക്കം ഇതിലെ കണ്ണികളെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.