Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 25
    Breaking:
    • ‘ഉമര്‍ ഫൈസിയെ സമസ്ത മുശാവറയില്‍ നിന്ന് നീക്കം ചെയ്യണം’ സമസ്ത പോഷക സംഘടന നേതാക്കള്‍
    • നബിദിന റാലിക്കിടെ കുഴഞ്ഞുവീണു മരിച്ചു
    • ‘എന്നെപ്പോലെ സ്വയംവഴി വെട്ടിയവര്‍ ഉണ്ടെങ്കില്‍ വരൂ, നമുക്ക് സംസാരിക്കാം’വെല്ലുവിളിച്ച് അന്‍വര്‍
    • ഹജിനെത്തിയ കോഴിക്കോട് ഫറോക്ക് സ്വദേശി മക്കയിൽ നിര്യാതയായി
    • അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ‘ഉമര്‍ ഫൈസിയെ സമസ്ത മുശാവറയില്‍ നിന്ന് നീക്കം ചെയ്യണം’ സമസ്ത പോഷക സംഘടന നേതാക്കള്‍

    റയാ ഫാത്തിമBy റയാ ഫാത്തിമ25/08/2026 Kerala Latest 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    മലപ്പുറം: മുക്കം ഉമര്‍ ഫൈസിയെ സമസ്ത മുശാവറയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സമസ്ത (ഇ കെ വിഭാഗം) പോഷക സംഘടന നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സമസ്തയിലെ പദവികള്‍ ഭൗതിക, രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന ഇത്തരം വ്യക്തികള്‍ക്കെതിരെ തുറന്ന കാമ്പയിന്‍ നടത്തേണ്ടിവരുമെന്നും സമസ്തയുടെ കീഴ് ഘടകങ്ങളുടെ നേതാക്കളായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ( എസ്.കെ എസ്.എസ് എഫ് ),
    യു. മുഹമ്മദ് ഷാഫി ഹാജി, എം.സി. മായിന്‍ ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുറഹിമാന്‍ കല്ലായി ( എസ്. എം എഫ് ) , പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.പി. കോയ ഹാജി ( എസ്. കെ എം എം എ ) , നാസര്‍ ഫൈസി കൂടത്തായി , ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അബൂബക്കര്‍ ബാഖവി മലയമ്മ ( എസ് വൈ എസ് ) , അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, ആര്‍.വി.കുട്ടി ഹസ്സന്‍ ദാരിമി, മലയമ്മ അബൂബക്കര്‍ ഫൈസി ( ജംഇയ്യത്തുല്‍ മുദരിസീന്‍) , കെ.സി. മുഹമ്മദ് ബാഖവി , അബ്ദുറഹിമാന്‍ ഫൈസി പാതിരമണ്ണ ( ജംഇയ്യത്തുല്‍ ഖുത്വബാ) സലീം എടക്കര, അയ്യൂബ് കൂളിമാട് (എസ്. ഇ എ), ഹംസ ഹാജി മൂന്നിയൂര്‍, എ.പി.പി. കുഞ്ഞമ്മദ് ഹാജി ചെന്തേര ( സമസ്ത പ്രവാസി സെല്‍) തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വഖഫ് ബോര്‍ഡ് പുന:സംഘടനാ വിഷയത്തില്‍ കളവും തെറ്റിദ്ധാരണകളും നിരന്തരമായി പ്രചരിപ്പിക്കുകയാണ് സി.പി.ഐ എമും ബോര്‍ഡിലേക്ക് ഇടതു സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ചെയര്‍മാന്‍ കെ.എസ് ഹംസയും അംഗം ഉമ്മര്‍ ഫൈസി മുക്കവും ചെയ്യുന്നതെന്നും ബോര്‍ഡിലെ ഒഴിവിലേക്ക് രണ്ട് ആര്‍ എസ് എസ്സുകാരെ നിയമിക്കാമെന്ന് യൂ ഡി എഫ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്ന പച്ചക്കള്ളം സിപിഐ എം വേദിയില്‍ പ്രസംഗിക്കുക വഴി കേരള മുസ്ലിംകളുടെ മുഖ്യ ധാരാ പണ്ഡിത സംഘടനയായ സമസ്തയെ പൊതുസമൂഹത്തില്‍ അപമാനിതനാക്കിയെന്നും നേതാക്കള്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി

    പ്രസ്താവനയുടെ പൂര്‍ണ രൂപം:-

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വഖഫ് ബോര്‍ഡ് പുന:സംഘടനാ വിഷയത്തില്‍ കളവും തെറ്റിദ്ധാരണകളും നിരന്തരമായി പ്രചരിപ്പിക്കുകയാണ് സി.പി.ഐ എമും ബോര്‍ഡിലേക്ക് ഇടതു സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ചെയര്‍മാന്‍ കെ.എസ് ഹംസയും അംഗം ഉമ്മര്‍ ഫൈസി മുക്കവും ചെയ്യുന്നതെന്നും ബോര്‍ഡിലെ ഒഴിവിലേക്ക് രണ്ട് ആര്‍ എസ് എസ്സുകാരെ നിയമിക്കാമെന്ന് യൂ ഡി എഫ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്ന പച്ചക്കള്ളം സിപിഐ എം വേദിയില്‍ പ്രസംഗിക്കുക വഴി കേരള മുസ്ലിംകളുടെ മുഖ്യ ധാരാ പണ്ഡിത സംഘടനയായ സമസ്തയെ പൊതുസമൂഹത്തില്‍ അപമാനിതനാക്കിയ മുക്കം ഉമര്‍ ഫൈസിയെ സമസ്ത മുശാവറയില്‍ നിന്ന് നീക്കം ചെയ്യണമെന്നും സമസ്തയിലെ പദവികള്‍ ഭൗതിക, രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന ഇത്തരം വ്യക്തികള്‍ക്കെതിരെ തുറന്ന കാമ്പയിന്‍ നടത്തേണ്ടിവരുമെന്നും സമസ്തയുടെ കീഴ് ഘടകങ്ങളുടെ നേതാക്കളായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ( എസ്.കെ എസ്.എസ് എഫ് ),
    യു. മുഹമ്മദ് ഷാഫി ഹാജി, എം.സി. മായിന്‍ ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുറഹിമാന്‍ കല്ലായി ( എസ്. എം എഫ് ) , പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.പി. കോയ ഹാജി ( എസ്. കെ എം എം എ ) , നാസര്‍ ഫൈസി കൂടത്തായി , ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അബൂബക്കര്‍ ബാഖവി മലയമ്മ ( എസ് വൈ എസ് ) , അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, ആര്‍.വി.കുട്ടി ഹസ്സന്‍ ദാരിമി, മലയമ്മ അബൂബക്കര്‍ ഫൈസി ( ജംഇയ്യത്തുല്‍ മുദരിസീന്‍) , കെ.സി. മുഹമ്മദ് ബാഖവി , അബ്ദുറഹിമാന്‍ ഫൈസി പാതിരമണ്ണ ( ജംഇയ്യത്തുല്‍ ഖുത്വബാ) സലീം എടക്കര, അയ്യൂബ് കൂളിമാട് ( എസ്. ഇ എ ) , ഹംസ ഹാജി മൂന്നിയൂര്‍, എ.പി.പി. കുഞ്ഞമ്മദ് ഹാജി ചെന്തേര ( സമസ്ത പ്രവാസി സെല്‍) തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
    കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നപ്പോഴേക്കും അന്നത്തെ കേരള സര്‍ക്കാര്‍ കേരള വഖഫ് ബോര്‍ഡ് പുന: സംഘടിപ്പിച്ചു. മുന്‍കാലങ്ങളില്‍ ജനാധിപത്യപരമായി മുതവല്ലി മാരുടെ പ്രതിനിധികള്‍ക്ക് മത്സരിച്ച് തെരഞ്ഞെടുക്കാനുള്ള അവസരം ഒഴിവാക്കിയാണ് കേന്ദ്ര നിയമത്തിന്റെ മറ പിടിച്ച് ധൃതിപ്പെട്ട് ഇടത് സര്‍ക്കാര്‍ പുന:സംഘടന നടത്തിയത്. മുതവല്ലി മാരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ കാലങ്ങളോളമായി സമസ്തക്കാര്‍ മാത്രമായതിനാല്‍ അവരെ തഴഞ്ഞ് തങ്ങള്‍ക്ക് വഴങ്ങുന്ന വരെ ഉള്‍പ്പെടുത്താനാണ് അന്ന് സര്‍ക്കാര്‍ പെട്ടെന്ന് കേന്ദ്ര നിയമത്തെ കൂട്ടുപിടിച്ച് പുന:സംഘടിപ്പിച്ചത്. എന്നാല്‍ രണ്ട് അമുസ്ലിംകള്‍ ബോര്‍ഡില്‍ വേണമെന്ന നിയമത്തെ പിന്നീട് അംഗീകരിക്കേണ്ടി വരുമെന്ന് നിയമത്തെ പിന്തുണച്ചതിലൂടെ വ്യക്തമായിരുന്നു. രണ്ടു അംഗങ്ങള്‍ക്ക് ഒഴിവിട്ട് പുന:സംഘടിപ്പിച്ചപ്പോള്‍ അമുസ്ലിംകളെ നിയമിക്കില്ലെന്ന് അന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ല. പരാതിയുമായി ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ വിധി വരുമ്പോള്‍ അന്ന് യു. ഡി. എഫ് സര്‍ക്കാറാണെങ്കില്‍ അമുസ്ലിം നിയമനം നടത്തിയത് അവരാണെന്ന് പഴിയായി ആരോപിച്ച് ബാക്കി അംഗങ്ങള്‍ നിയമ പരിധിയില്‍ സുരക്ഷിതമായി ബോര്‍ഡ് നിയന്ത്രിക്കാമെന്നാണ് ഇടതുപക്ഷവും അവര്‍ തെരഞ്ഞെടുത്തവരും കരുതിയത് . അത് കൊണ്ടാണ് അമുസ്ലിംകളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി പുന:സംഘടന പൂര്‍ത്തിയാക്കുന്നതിന് തങ്ങള്‍ക്ക് വിരോധമില്ലെന്ന് ബോര്‍ഡ് ചെയര്‍മാന്‍ കെ. എസ് ഹംസയും ഉമ്മര്‍ ഫൈസി മുക്കവും സുപ്രീകോടതിയെ അറിയിച്ചത്. ബോര്‍ഡിന്റെ സ്ഥാനമുറപ്പിക്കാന്‍ കോടതിയില്‍ ഇങ്ങിനെ സത്യവാങ് മൂലം നല്‍കുകയും പുറത്ത് രാഷ്ട്രീയ വേദികള്‍ സംഘടിപ്പിച്ച് അമുസ്ലിംകളെ ഇപ്പോഴത്തെ സര്‍ക്കാര്‍ നിയമിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിക്കുകയും ചെയ്യുന്ന കാപട്യം പണ്ഡിതന് മാത്രമല്ല ഒരു വിശ്വാസിക്ക് പോലും ചേര്‍ന്നതല്ല. ബോര്‍ഡ് മുഴുവനായി പുന:സംഘടിപ്പിക്കാന്‍ കോടതി കേരള സര്‍ക്കാറിന് അനുമതി നല്‍കിയതോടെ നിലനില്‍പ്പ് നഷ്ടപ്പെടുമെന്ന ഭയപ്പാടാണ് പരസ്പര വിരുദ്ധമായ പ്രസ്താവന നടത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.സി. പി. എം സംഘടിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ പരസ്യ വേദികളില്‍ യാഥാര്‍ത്യം മറച്ചുവെച്ച് വ്യാജപ്രചരണം നടത്താന്‍ സമസ്തയുടെ പദവിദുരുപയോഗംചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്.സമസ്തയുടെ സല്‍പേരിന് കളങ്കം ചാര്‍ത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതാരിക്കാന്‍ ആവശ്യവും ശക്തവുമായ നടപടികള്‍ അടിയന്തിരമായി നേതൃതലത്തില്‍ നിന്നുണ്ടാകണമെന്നും അവര്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mukkam Umar Faizy Samastha issues Waqaf Board
    Latest News
    ‘ഉമര്‍ ഫൈസിയെ സമസ്ത മുശാവറയില്‍ നിന്ന് നീക്കം ചെയ്യണം’ സമസ്ത പോഷക സംഘടന നേതാക്കള്‍
    25/08/2026
    നബിദിന റാലിക്കിടെ കുഴഞ്ഞുവീണു മരിച്ചു
    25/08/2026
    ‘എന്നെപ്പോലെ സ്വയംവഴി വെട്ടിയവര്‍ ഉണ്ടെങ്കില്‍ വരൂ, നമുക്ക് സംസാരിക്കാം’വെല്ലുവിളിച്ച് അന്‍വര്‍
    25/08/2026
    ഹജിനെത്തിയ കോഴിക്കോട് ഫറോക്ക് സ്വദേശി മക്കയിൽ നിര്യാതയായി
    25/08/2026
    അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത്
    25/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.