(താനൂർ)മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂരിൽ പ്ലസ് ടു പരീക്ഷയ്ക്കു പോയ രണ്ട് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ അശ്വതി, ഫാത്തിമ ഷഹദ എന്നീ കുട്ടികളെയാണ് കാണാതായത്.
ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികൾ ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തിയില്ലെന്നു മാത്രമല്ല, പരീക്ഷ എഴുതാനും എത്തിയില്ലെന്നാണ് വിവരം. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് സംഭവത്തിൽ ഊർജിതമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group