പാലക്കാട് – കുത്തിയൊലിക്കുന്ന പാലക്കാട് ചിറ്റൂര്‍ പുഴയില്‍ മീന്‍പിടിക്കാനിറങ്ങി കുടുങ്ങിയ രണ്ടു കുട്ടികളെ ഫയര്‍ഫോഴ്സെത്തി സാഹസികമായി രക്ഷിച്ചു. അപകട വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് കുട്ടികളെ രക്ഷിച്ചത്. കഴിഞ്ഞ ദിവസം അപകടമുണ്ടായ അതേ സ്ഥലത്താണ് കുട്ടികള്‍ കുടുങ്ങിയിരുന്നത്. സ്കൂള്‍ കുട്ടികളായ മൂന്നു പേരാണ് പുഴയില്‍ കുടുങ്ങിയിരുന്നത്. ഇതില്‍ ഒരാള്‍ പുഴയില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും മറ്റു രണ്ടാളും പുഴയ്ക്ക് നടുവില്‍ പെടുകയായിരുന്നു. മീന്‍ പിടിക്കാനിറങ്ങിയപ്പോഴാണ് പുഴയുടെ നടുവില്‍ പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം, ഫയര്‍ഫോഴ്സിന്റെ സമയോചിതമായ ഇടപെടലിലാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. പുഴയില്‍ ഏണിവെച്ചുകൊണ്ടാണ് കുട്ടികളെ രക്ഷിച്ചത്. ഈ ഏണിയിലൂടെ കുട്ടികളെ കയറ്റി കരയിലെത്തിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group